തുരന്തോ എക്‌സ്പ്രസില്‍ നിന്നു യാത്രക്കാരിയുടെ ഒന്നരക്കിലോ സ്വര്‍ണം മോഷണം പോയി

തുരന്തോ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണം അടങ്ങുന്ന ബാഗ് മോഷണം പോയി. വിശാഖപട്ടണത്തു നിന്നും സെക്കന്ദരാബാദിലേക്കു പോയ തുരന്തോ എക്‌സ്പ്രസ് ട്രെയിനിലാണു മോഷണം നടന്നത്. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിയായ 50 വയസുള്ള സ്ത്രീയുടെ 1.49 കിലോ സ്വര്‍ണമാണു മോഷണം പോയത്.
ഇവര്‍ സ്വര്‍ണം അടങ്ങിയ ബാഗ് തലയിണയാക്കി ഉറങ്ങാന്‍ കിടന്നു. ട്രെയിന്‍ വാറങ്കലില്‍ എത്തിയപ്പോഴാണു ബാഗു നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടന്‍ തന്നെ ടിടിഇയെ വിവരം ധരിപ്പിച്ചു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























