തടവുകാര്‍ക്ക് ലോകകപ്പ് കാണാന്‍ കോടതി അനുമതി

ഗുവാഹത്തി സെന്‍ട്രല്‍ ജയിലിലെ ക്രിക്കറ്റ് ആരാധകരായ വിചാരണ തടവുകാര്‍ക്ക് ഇനി ലോകകപ്പ് മത്സരങ്ങള്‍ കാണാം. കോടതിയാണ് തടവുകാര്‍ക്ക് ക്രിക്കറ്റ് കാണാന്‍ അനുമതി നല്‍കിയത്. ക്രിക്കറ്റു കാണാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ അസം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി തടവുകാര്‍ക്ക് അനുകൂലമായി തുരുമാനമെടുക്കുകയായിരുന്നു.
ഇതിനായി ജയിലില്‍ കേബിള്‍ ടി.വി സ്ഥാപിക്കുവാനും കോടതി ഉത്തരവായി. ഏഴ് തടവുകാരാണ് ലോകകപ്പ് കാണണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അഞ്ച് ദിവസത്തിനകം ലോകകപ്പ് കാണാന്‍ സൗകര്യമൊരുക്കണമെന്നാണ് കോടതി ഉത്തരവ്. തടവുകാരുടെ മാനസികാരോഗ്യത്തിന് കളികളും മറ്റ് വിനോദങ്ങളും ആവശ്യമാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരൂപ്കുമാര്‍ ഗോസ്വാമിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.
വാര്‍ത്ത, വിനോദ പരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവ ടിവിയില്‍ കാണാനുള്ള അവകാശം എല്ലാവര്‍ക്കും ഭരണഘടനയില്‍ ഉറപ്പ് നല്‍കുന്നുണ്ടെന്നാണ് തടവുകാര്‍ വാദിച്ചത്. നിലവില്‍ ദൂര്‍ദര്‍ശനില്‍ ക്രിക്കറ്റ് കാണാന്‍ കഴിയുമെങ്കിലും, ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രമാണ് ഇതില്‍ ലഭിക്കുക. മറ്റ് മത്സരങ്ങള്‍ സ്റ്റാര്‍ നെറ്റ്‌വര്‍ക്കില്‍ മാത്രമാണ് കാണാന്‍ കഴിയുക. ഇതിനെ തുടര്‍ന്നാണ് സ്റ്റാര്‍ ടി.വി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തടവുകാര്‍ കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























