പൂവാലശല്യം ചെറുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെ ആക്രമണം

യുപിയിലെ മുസാഫര്‍ നഗറിലെ പൂവാലശല്യം ചെറുത്ത 20 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും രണ്ട് ബസ് തൊഴിലാളികള്‍ക്കും യുവാക്കളുടെ മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. രാജേഷ്(21), വിജയ്(20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുസാഫര്‍ നഗറിലെ തപ്രാന ഗ്രാമത്തിലാണ് സംഭവം.
പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികളെ എട്ടംഗസംഘം തടഞ്ഞു നിര്‍ത്തി ശല്യം ചെയ്യുകയായിരുന്നു. ഇത് ചെറുത്തതിനെ തുടര്‍ന്ന് കുട്ടികളെ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനം തടഞ്ഞ ബസ് ജീവനക്കാരെയും അക്രമികള്‍ ഉപദ്രവിച്ചു. ബസിനു നേരെ അക്രമികള്‍ കല്ലെറിയുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. മറ്റുള്ള പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























