മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ അഭിഭാഷകരുടെ പ്രതിഷേധം

തമിഴ് നാട്ടില്‍ ബീഫ് വിതരണം ചെയ്ത് പ്രതിഷേധം. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിനെതിരേ തമിഴ്‌നാട്ടില്‍ അഭിഭാഷകരുടെ പ്രതിഷേധം. മദ്രാസ് ഹൈക്കോടതി കോമ്പൗണ്ടിലാണു പ്രതിഷേധം അരങ്ങേറിയത്. അതും വ്യത്യസ്തമായ രീതിയില്‍. പാകം ചെയ്ത പോത്തിറച്ചി വിതരണം ചെയ്താണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 1:30 നായിരുന്നു പ്രതിഷേധം നടന്നത്. പ്രോഗ്രസീവ് അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ എന്ന അഭിഭാഷകസംഘടനയാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കിയത്.
മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച അഭിഭാഷകര്‍ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. സഹപ്രവര്‍ത്തകരായ മറ്റ് അഭിഭാഷകര്‍ക്കും കോടതി വളപ്പിലുണ്ടായിരുന്ന മറ്റുളളവര്‍ക്കും പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് വിളമ്പി. ബീഫ് സാധരണക്കാരന്‍ ഉപയോഗിക്കുന്ന ഇറച്ചിയാണെന്നും ഇതു നിരോധിക്കുന്നതിലൂടെ സാധാരണക്കാരെയാണു ബിജെപി മറന്നതെന്നും അഭിഭാഷകര്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























