ഇന്റര്‍നെറ്റിലൂടെ ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തികളുടെ പട്ടികയില്‍ നരേന്ദ്ര മോഡിയും

ഇന്റര്‍നെറ്റ് വഴി ലോകത്തെ സ്വാധീനിച്ച 30 പ്രമുഖ വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ടൈം മാഗസീന്‍ നടത്തിയ വിശകലനത്തിലാണ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയോടൊപ്പം മോദിയും പട്ടികയിലിടം പിടിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നവരുടെ നിരക്ക്, വാര്‍ത്തകള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവ്, സൈറ്റ് ട്രാഫിക് എന്നിവ പരിഗണിച്ച് നടത്തിയ പഠനത്തില്‍ ഹാരിപോട്ടര്‍ പരമ്പരയുടെ എഴുത്തുകാരി ജെ.കെ. റൗളിംങ്, ഗായകരായ ടെയ്‌ലര്‍ സ്വിഫ്റ്റ് , ബിയോണ്‍സ്, ജസ്റ്റിന്‍ ബീബര്‍, ഷക്കീറ, ഹോളിവുഡ് താരം ഗ്വിനത് പാട്രോ, ടെലിവിഷന്‍ റിയാലിറ്റി താരം കിം കര്‍ദാഷിയാന്‍, എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ 38 മില്ല്യണ്‍ ഫോളോവേഴ്‌സുള്ളതിനാലാണ് മോഡി ഒബാമയെയൊഴിച്ച് മറ്റു പല ലോകനേതാക്കളെയും പിന്തള്ളി മുന്‍നിരയിലെത്തിയതെന്ന് ടൈം റിപ്പോര്‍ട്ട് ചെയ്തു. മറ്റു നേതാക്കളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയുടെ പ്രചാരം മനസിലാക്കിയ മോഡി 200 മില്ല്യണിലധികം വരുന്ന ഇന്ത്യയിലെ ഓണ്‍ലൈന്‍ ജനതയിലെത്തിച്ചേരാനായി സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്തിയതായി ടൈം മാഗസീന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























