ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ അഭിമുഖത്തിനായി മുകേഷ് സിംഗ് ചോദിച്ചത് രണ്ട് ലക്ഷം, ബിബിസി സംഘം നല്‍കിയത് നാല്‍പതിനായിരം രൂപ

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷ് സിങ് ബിബിസിയ്ക്ക് അഭിമുഖം നല്‍കിയതിനെതിരെ സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്. പ്രതി മുകേഷ് സിങ് ബിബിസിയ്ക്ക് അഭിമുഖം നല്‍കിയത് നാല്‍പതിനായിരം രൂപ പ്രതിഫലം വാങ്ങിയിട്ടാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയുടെ മകള്‍ എന്ന ബിബിസി ഡോക്യുമെന്ററിക്ക് വേണ്ടിയാണ് പ്രതി മുകേഷ് സിങ്ങുമായി അഭിമുഖം നടത്തിയത്.
മുകേഷ് സിംഗിന് 40,000 രൂപ പ്രതിഫലം നല്‍കിയാണ് ബിബിസി അഭിമുഖം തരപ്പെടുത്തിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഭിമുഖത്തിനായി മുകേഷ് സിങ് ബിബിസി സംഘത്തോട് ആദ്യം ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയാണ്. അവസാനം നാല്‍പതിനായിരം രൂപയ്ക്ക് പ്രതി സമ്മതിക്കുകയായിരുന്നു. ഖുല്ലര്‍ എന്നൊരാളാണ് അണിയറ പ്രവര്‍ത്തകരെ ഇതിനായി സഹായിച്ചതെന്നാണ് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിബിസി സംഘം നല്‍കിയ നാല്‍പതിനായിരം രൂപ മുകേഷിന്റെ ജയില്‍ അനുബന്ധ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജയില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ബിബിസി സംഘം മുകേഷ് സിങിന്റെ അഭിമുഖം എടുത്തത്. മുകേഷിന്റെ ജയില്‍ അക്കൗണ്ടില്‍ തുക നിക്ഷേപിച്ചെന്ന വാര്‍ത്ത തിഹാര്‍ ജയില്‍ അധികൃതര്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. മുകേഷിന്റെ കുടുംബം പണം വാങ്ങിയതായാണ് ജയില്‍ അധികൃതരുടെ അന്വേഷണത്തിലൂടെ വ്യക്തമായിട്ടുള്ളത്. തിഹാര്‍ ജയിലില്‍ ഭാഗങ്ങള്‍ ചിത്രീകരിച്ചത് ജയില്‍ നിയമങ്ങള്‍ ലംഘിച്ചാണെന്നതും വ്യക്തമാണ്. സാധാരണ വേഷത്തിലാണ് മുകേഷ് സിങ് ഡോക്യുമെന്ററിയുടെ ഭാഗമായ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തടവ് പുള്ളിയായ ഇയാളെ ജയില്‍ വേഷം ധരിക്കാതെ അഭിമുഖത്തിന് അനുവദിച്ചത് ചട്ടലംഘനമാണെന്നും വിലയിരുത്തുന്നു. അഭിമുഖം ചിത്രീകരിക്കാനെത്തിയ ബ്രിട്ടീഷ് സംവിധായിക ലെസ്‌ലീ ഉഡ്വിന്റെ പശ്ചാത്തലം തിരക്കാതെയാണ് ജയിലില്‍ പ്രവേശനാനുമതി നല്‍കിയതെന്നും ആരോപണമുയരുന്നുണ്ട്.
രാജ്യത്തെ ജയിലുകള്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശികള്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണമെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ അനുമതി നല്‍കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ സംവിധായിക ഇതൊന്നും പാലിച്ചിട്ടില്ല. ഡോക്യുമെന്ററിയില്‍ സ്ത്രീവിരുദ്ധവും അവഹേളനപരവുമായ പരാമര്‍ശം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ ബാര്‍ കൗണ്‍സില്‍. പ്രതികള്‍ക്കുവേണ്ടി ഹാജരായ എം എല്‍ ശര്‍മ, എ പി സിങ് എന്നിവരാണ് വിവാദപരാമര്‍ശം നടത്തിയത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമമന്ത്രാലയത്തോട് നിര്‍ദ്ദേശം നല്‍കിയെന്നു മന്ത്രി എം വെങ്കയ്യനായിഡു ലോക്‌സഭയില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























