Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് വീട്ടമ്മയെ ആണ് ആദ്യം ഇരുമ്പ് വടിയ്ക്ക് അടിച്ചു കൊന്നത് ; പിന്നാലെ സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടികളെയും കൊന്നു.. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടി...പിന്നീട് അമ്മയെ കൊന്നതു പോലെ തന്നെ അടിച്ചു കൊന്നു ; സംഭവങ്ങള്‍ അറിയാതിരുന്ന ഗൃഹനാഥനെ വൈകുന്നേരത്തോടെ തന്ത്രപൂര്‍വ്വം വീട്ടിലെത്തിച്ച്‌ അടിച്ചു കൊന്നു

16 FEBRUARY 2020 11:34 AM IST
മലയാളി വാര്‍ത്ത

ബജൻപുരയിൽ കുടുംബത്തിലെ 5 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചസംഭവത്തിന്റെ ദുരൂഹത ചുരുളഴിയുമ്പോൾ ഞെട്ടി വിറച്ച് ചുറ്റുമുള്ളവർ ....കുടുംബത്തിലെ അഞ്ചു പേരെയും അതി ക്രൂരമായി കൊലപ്പെടുത്തിയതിനു കാരണം കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന്റെ വൈരാഗ്യം...

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് വീട്ടമ്മയെ ആണ് ആദ്യം ഇരുമ്പ് വടിയ്ക്ക് അടിച്ചു കൊന്നത് ; പിന്നാലെ സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടികളെയും കൊന്നു.. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടി...പിന്നീട് അമ്മയെ കൊന്നതു പോലെ തന്നെ അടിച്ചു കൊന്നു ; സംഭവങ്ങള്‍ അറിയാതിരുന്ന ഗൃഹനാഥനെ വൈകുന്നേരത്തോടെ തന്ത്രപൂര്‍വ്വം വീട്ടിലെത്തിച്ച്‌ അടിച്ചു കൊന്നു ;

ഇവരുടെ ബന്ധുവായ 26കാരൻ പ്രഭു നാഥ് ആണ് കൊലപാതകം നടത്തിയത്. കടം വാങ്ങിയ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടാണു കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരെയാണു വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യമൊന്നും കുടുംബത്തിലെ അഞ്ചുപേരും കൊലചെയ്യപ്പെട്ടത് ആരും അറിഞ്ഞില്ല ..ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതി നൽകിയതിനെ തുടർന്നു പൊലീസ് എത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം.

ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കുകിഴക്ക് ഡൽഹിയിൽ നിന്നാണു പിടികൂടിയത്. ഇരുമ്പു വടി ഉപയോഗിച്ചാണു ശംഭു ചൗധരിയുടെ കുടുംബത്തെ ഇല്ലാതാക്കിയതെന്നു പ്രതി പോലീസിൽ കുറ്റസമ്മതം നടത്തി. ഫെബ്രുവരി മൂന്നിനാണു ശംഭുവിന്റെ വീട്ടിലെത്തിയ പ്രഭു 5 പേരെയും അതി നിഷ്ടൂരമായി കൊന്നൊടുക്കിയത് . കൊലകൾക്കു ശേഷം ഇയാൾ കോളനിയിൽനിന്നു പുറത്തുപോകുന്നത് സിസിടിവിയിൽ പതിഞ്ഞതാണു അന്വേഷണത്തിൽ വഴിത്തിരിവായത്.‘സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചു.

ബിഹാറിലെ സുപ്പോളെ സ്വദേശിയാണു പ്രഭു. ലക്ഷ്മി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ചില പണമിടുകാർക്കായി പണം പിരിക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നു. ആറു മാസം മുമ്പാണ് ശംഭുവിൽനിന്നും പണം കടം വാങ്ങിയത്. ‘കമ്മിറ്റികളിൽ’ നിക്ഷേപിക്കാനാണ് എന്നാണു പറഞ്ഞത്. എന്നാൽ രഹസ്യമായി ഈ തുക പ്രതി ചെലവാക്കി എന്നാണു അനുമാനം ’– ഈസ്റ്റേൺ റേഞ്ച് ജോയിന്റ് കമ്മിഷണർ അലോക് കുമാർ പറഞ്ഞു

ഫെബ്രുവരി മൂന്നിനു ശേഷം ശംഭുവിന്റെ കുട്ടികൾ സ്കൂളിൽ പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തും വഴിത്തിരിവായി . അതേ ദിവസം ശംഭുവും പ്രതിയും തമ്മിൽ ഫോണിൽ ഏഴു തവണ സംസാരിച്ചിരുന്നു... ഇതാണു പ്രഭുവിലേക്ക് അന്വേഷണം എത്തിച്ചത്.

പ്രഭു നാഥ് ശംഭുവിന്റെ വീട്ടിൽ എത്തുമ്പോൾ ഭാര്യ സുനിത ഒറ്റയ്ക്കായിരുന്നു. പണത്തെച്ചൊല്ലി ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഒടുവിൽ ഇരുമ്പുവടി കൊണ്ട് സുനിതയെ അടിച്ചുകൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇളയകുട്ടി കോമൾ ട്യൂഷൻ കഴിഞ്ഞു തിരിച്ചെത്തിയത്.അതേ ആയുധം കൊണ്ടു കോമളിനെയും പ്രഭു വകവരുത്തി.
സ്കൂൾ വിട്ട് ഇതേസമയം ശിവയും സച്ചിനും എത്തി. രണ്ടുപേരെയും പ്രഭു തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം അകത്തിട്ട് വീടു പൂട്ടി പുറത്തിറങ്ങി. വീടിനു പുറത്തായിരുന്ന ശംഭു ചൗധരിയെ ഫോണിൽ വിളിച്ചു രാത്രി 7.30ന് തമ്മിൽ കാണാമെന്നും വാക്കു കൊടുത്തു.

വീട്ടിലെ കൊലപാതക വിവരം അറിയാതിരുന്ന ശംഭു രാത്രിയിൽ പ്രഭുവിനെ കാണുകയും രണ്ടുപേരും മദ്യപിക്കുകയും ചെയ്തു. രണ്ടുപേരും കൂടി ശംഭുവിന്റെ വീട്ടിലേക്കു തിരിച്ചു. 11 മണിയോടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ശംഭുവിനെ, പ്രഭു ആക്രമിച്ചു കൊലപ്പെടുത്തി. മൃതദേഹം മുറിയിലേക്കു മാറ്റുകയായിരുന്നെന്നും പൊലീസ് വിശദീകരിച്ചു. ബിഹാറിലെ സുപ്പോളെ ജില്ലയിൽ നിന്നുള്ള ഇ– റിക്ഷാ ഡ്രൈവറായ ശംഭു കുടുംബവുമൊത്ത് 6 മാസം മുൻപാണു ബജൻപുരയിൽ വാടകയ്ക്കു താമസമാക്കിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മ​ല​യാ​ളി മ​രി​ച്ചു....  (10 minutes ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (26 minutes ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (47 minutes ago)

റബർവിലയിൽ കുത്തനെ ഇടിവ്  (1 hour ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (1 hour ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 hour ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (1 hour ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (1 hour ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (1 hour ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (3 hours ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (3 hours ago)

Malayali Vartha Recommends