നാഗലാന്റിലെ പീഡനക്കേസ് പ്രതിയുടെ കൊലപാതകം, 22 പേര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ അറസ്റ്റിലായ പ്രതിയെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയ സംഭവത്തില്‍ 22 പേര്‍ അറസ്റ്റില്‍. സംഭവത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ആധാരമാക്കിയാണ് പോലീസ് അറസ്റ്റ് നടത്തിയത്. കൊലപാതകത്തെത്തുടര്‍ന്നു നാഗാലാന്‍ഡില്‍ സാമുദായിക സംഘര്‍ഷമൊഴിവാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. കൊല്ലപ്പെട്ട സയീദ് ഫരീദ് ഖാന്റെ (35) നാടായ അസമിലെ കരിംഗഞ്ചിലുള്‍പ്പെടെ പ്രതിഷേധം അലയടിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫരീദ് ഖാനെ ദീമാപ്പൂരിലെ ജയില്‍ ആക്രമിച്ച് ജനക്കൂട്ടം ഇയാളെ പുറത്തിറക്കി തല്ലിക്കൊന്നത്. ഉപയോഗിച്ച കാറുകള്‍ മറിച്ചുവില്‍ക്കുന്ന ബിസിനസ് നടത്തിയിരുന്ന ഫരീദ് ഖാന്‍ ഫെബ്രുവരി 25നാണ് നാഗാലാന്‍ഡ് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. എന്നാല്‍ ജനക്കൂട്ടത്തിനു ജയില്‍ അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിച്ചിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ 5000 രൂപ നല്‍കിയെന്നു പരാതി നല്‍കിയ ഇരുപതുകാരി വെളിപ്പെടുത്തി. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും ഫരീദ് ഖാനില്‍നിന്നു യുവതിയും സംഘവും രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും ഇയാളുടെ സഹോദരന്‍ പറഞ്ഞു.ഫരീദ് ഖാന്റെ മൃതദേഹം ജന്മനാടായ കരിംഗഞ്ചിലെ ബോസ്‌ല ഗ്രാമത്തിലെത്തിച്ചു സംസ്‌കാരം നടത്തി. സ്ഥലം എംഎല്‍എയുള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. അസമിലെ ബാരക് വാലിയില്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ ബന്ദ് പൂര്‍ണമായിരുന്നു. സംഭവം നടന്ന ദിമാപ്പൂരില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























