ഇന്ത്യയില്‍ ആ ഡോക്യുമെന്ററി കാണിക്കും; അതിനായി സുപ്രീം കോടതിയെ സമീപിക്കും; അഭിമുഖത്തിന് പണം നല്‍കിയിട്ടില്ല; പേര് പുറത്തുവിടാന്‍ മാതാപിതാക്കള്‍ അനുവദിച്ചു

ഇന്ത്യയില്‍ വിവാദ ഡോക്യമെന്ററി കാണിക്കുമെന്ന വാശിയിലാണ് ബിബിസി. അതിനായി സുപ്രീംകോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് ബിബിസി.
പ്രതികളിലൊരാളായ മുകേഷ് സിങ്ങിന് യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ലെന്നും അഭിമുഖത്തിന് പണം നല്‍കിയെന്ന ആരോപണം തെറ്റാണെന്നും ഡോക്യുമെന്ററിക്കായി മുകേഷ് സിങിനെ അഭിമുഖം ചെയ്ത സഹനിര്‍മാതാവ് ദിബാങ് പറഞ്ഞു.
ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യയുടെ മകളിലെ പ്രധാന ഘടകമായി ബിബിസി വിലയിരുത്തുന്നതും വിവാദങ്ങള്‍ക്കു തിരികൊളുത്തിയതും പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ അഭിമുഖമാണ്. ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവ് ദിബാങ്ങാണ് ഏഷ്യയിലെ ഏറ്റവും വലിയ ജയിലില്‍ വച്ച് രാജ്യമനസാക്ഷിയെ മരവിപ്പിച്ച കൂട്ടമാനഭംഗക്കേസിലെ പ്രതിയുമായി അഭിമുഖം നടത്തിയത്. മുന്‍കൂര്‍ അനുമതിയോടെ ആറ് മണിക്കൂറു കൊണ്ടാണ് അഭിമുഖം ചിത്രീകരിച്ചതെന്ന് ദിബാങ് പറഞ്ഞു.
അഭിമുഖത്തിനായി മുകേഷിന് പണം നല്‍കിയെന്ന ആരോപണം തെറ്റാണ്. പെണ്‍കുട്ടിയുടെ പേര് പുറത്തുവിടാന്‍ മാതാപിതാക്കള്‍ അനുവദിച്ചിരുന്നു. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജുമാരുടെ രേഖാമൂലമുള്ള നിര്‍ദേശപ്രകാരമാണ് അഭിമുഖം ഉള്‍പ്പെടുത്തിയത്. ഇന്ത്യയിലെ നിരോധനം നീക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം വിദേശ രാജ്യങ്ങളില്‍ ഇന്ത്യാസ് ഡോട്ടര്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടികളിലാണ് നിര്‍മാതാക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























