ബിഹാറില്‍ പൊലീസുകാര്‍ പരസ്പരം വെടിവച്ചു മരിച്ചു

ബിഹാറില്‍ രണ്ടു പൊലീസുകാര്‍ പരസ്പരം വെടിവച്ചു മരിച്ചു. പട്‌നയിലെ ബിക്‌റാം ബ്ലോക് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പരസ്പരം വെടിവച്ചു മരിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പട്‌ന സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ജിതേന്ദ്ര റാണ പറഞ്ഞു.
വെടിവയ്ക്കാനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല. എന്നാല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് സ്വന്തം തോക്കുകള്‍ ഉപയോഗിച്ച് പരസ്പരം വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























