ആലത്തിന്റെ മോചനം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് മോഡി, തീവ്രവാദത്തോട് എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച രാജ്യമാണ് ഇന്ത്യ

വിഘടനവാദി നേതാവ് മസ്രത് ആലത്തിനെ മോചിപ്പിച്ച ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നടപടിയെ കുറിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവന നടത്തുന്നത് പ്രതിപക്ഷം തടസപ്പെടുത്തി. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിശദീകരണം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആലത്തിനെ മോചിപ്പിക്കുന്നതിന് മുന്‍പ്് കേന്ദ്ര സര്‍ക്കാരുമായി ജമ്മു സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് രാജ്‌നാഥ് പറഞ്ഞു. ഇത് സംബന്ധിച്ച് ജമ്മു സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയതായും മന്ത്രി അറിയിച്ചു.
27 കേസുകളാണ് ആലത്തിനെതിരെ നിലവിലുള്ളത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ആലത്തിനെ പോലൊരാളെ വിട്ടയയ്ക്കുന്നതിന് സര്‍ക്കാര്‍ എതിരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ ബി.ജെ.പി വാക്കുകളില്‍ മാത്രമാണ് ഇക്കാര്യം പറയുന്നതെന്നും പ്രവൃത്തിയില്‍ അത് കാണുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവന നടത്താന്‍ തയ്യാറായത്.
തീവ്രവാദത്തോട് എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച രാജ്യമാണ് ഇന്ത്യയെന്ന് മോഡി പറഞ്ഞു. ആലത്തിനെ മോചിപ്പിച്ചത് കേന്ദ്രത്തെ അറിയിക്കാതെയാണ്. മോചനത്തിനെതിരായ പ്രതിഷേധത്തില്‍ താനും പങ്കു ചേരുന്നു. രാജ്യ സ്‌നേഹത്തെ കുറിച്ച് ബി.ജെ.പിയെ ആരും പഠിപ്പിക്കേണ്ടെന്നും മോഡി പറഞ്ഞു. ഇതോടെ പ്രതിപക്ഷം വീണ്ടും ബഹളവുമായി എഴുന്നേറ്റു. ആലത്തിനെ മോചിപ്പിച്ചതിനെതിരെ ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യും. പ്രതിഷേധം രാജ്യത്തിന്റേതാണ്. തീവ്രവാദ വിഷയങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























