ആസാം സ്വദേശിയായ യുവാവിന് ഡല്‍ഹിയില്‍ മര്‍ദ്ദനം

ആസാം സ്വദേശിയായ യുവാവിനെ ഒരു സംഘം ആളുകള്‍ ഡല്‍ഹിയില്‍ മര്‍ദ്ദിച്ച് അവശനാക്കി. തെക്കന്‍ ഡല്‍ഹിയിലെ അമര്‍ കോളനി പ്രദേശവാസികളാണ് യുവാവിനെ ആക്രമിച്ചത്. പരിക്കേറ്റ അര്‍ബാസുദീന്‍ അഹമ്മദ് എന്ന 21 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് മാറി കയറിയതിനാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഗോഹട്ടി സ്വദേശിയായ യുവാവ് രണ്ടു വര്‍ഷമായി ഡല്‍ഹിയില്‍ താമസമാണ്. മാര്‍ച്ച് അഞ്ചിനാണ് സംഭവമുണ്ടായത്. വീട് മാറി കയറിയെ യുവാവ് താക്കോല്‍ ഉപയോഗിച്ച് പൂട്ടുതുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൂട്ട് തകര്‍ത്ത് അകത്തുകയറാന്‍ നോക്കിയെന്നുമാണ് പോലീസ് വിശദീകരണം.
ശബ്ദം കേട്ട് വന്ന വീട്ടുടമസ്ഥനും പരിസരവാസികളും കള്ളനെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























