ഐ.പി.എല്‍ വാതുവായ്പ്: മക്കോക്ക ചുമത്തിയത് ഏത് സാഹചര്യത്തിലെന്ന് കോടതി

ഐ.പി.എല്‍ വാതുവയ്പ് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസില്‍ ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ തെളിവ് എവിടെയെന്ന് വിചാരണ കോടതി. അന്വേഷണ സംഘം തെളിവായി സമര്‍പ്പിച്ച ഒരു ടേപ്പിലും കളിക്കാരുടെ ഫോണ്‍ സംഭാഷണത്തില്‍ ഒത്തുകളിക്കായി വാതുവയ്പുകാരുമായി ബന്ധപ്പെട്ടതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളിലൊരായ ചന്ദ്രേഷ് ജെയ്ന്‍ എന്നയാള്‍ ജൂപ്പിറ്റര്‍ തന്നെയെന്നതിനു തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും പരിഗണിക്കുന്നതിന് ഈ മാസം 24ലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























