അനധികൃത സ്വത്തു സമ്പാദനക്കേസ്; ജയയ്ക്കും കൂട്ടു പ്രതികള്‍ക്കും സുപ്രീംകോടതിയുടെ നോട്ടീസ്

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഡി.എം.കെ. നേതാവ് കെ. അന്‍പഴകന്റെ വാദത്തില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം ഉയരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് മദന്‍ ബി ലോക്കര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. ജയയ്ക്കു പുറമെ കേസിലെ മറ്റു പ്രതികള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.
2014 ഡിസംബറില്‍ ജയലളിതയുടെ ജാമ്യം നാലു മാസമായി നീട്ടിയ സുപ്രീംകോടതി കേസ് പരിഗണിക്കാന്‍ പ്രത്യേക ബഞ്ചിനെ ചുമതലപ്പെടുത്താന്‍ കര്‍ണാടകാ ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റീസിന് നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് മാസങ്ങള്‍ക്കകം ബഞ്ചിനെ നിയമിക്കണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























