ഇന്ത്യയ്ക്ക് എതിരെ ഐ.എസ്; ഹരിയാനാ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ആക്രമിക്കപ്പെട്ടു

ഇന്ത്യയ്ക്ക് എതിരെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സൈബര്‍ ആക്രമണം. ഹരിയാനാ സര്‍ക്കാരിന്റെ സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് ഐ.എസ്. ഇത്തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. തങ്ങളുടെ പതാകയും മുന്നറിയിപ്പ് സന്ദേശവും സൈറ്റില്‍ പോസ്റ്റ് ചെയ്ത് കേന്ദ്രേ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളി തീര്‍ത്തിരിക്കുകയാണ് ഐ.എസ്.
കഴിഞ്ഞ ദിവസം സൈറ്റില്‍ പ്രവേശിക്കുന്നവരെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാകയാണ് സ്വാഗതം ചെയ്തിരുന്നത്. സൈറ്റ് ഇസ്ലാമിക് സ്‌റ്റേറ്റ് ഹാക് ചെയ്തിരിക്കുകയാണെന്നും തങ്ങള്‍ എല്ലായിടത്തുമുണ്ടെന്നും ഐ.എസ് ഹാക്കര്‍മാര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. രാജ്യം ഹോളി ആഘോഷങ്ങളില്‍ മുഴുകിയ സാഹചര്യത്തിലായിരുന്നു ഐ.എസിന്റെ സൈബര്‍ ആക്രമണം. ഇതുകൊണ്ടുതന്നെ സൈറ്റ് ആക്രമിക്കപ്പെട്ട വിവരം വളരെ വൈകിയാണ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.
സംഭവം ശ്രദ്ധയില്‍ പെട്ടയുടന്‍ സൈറ്റിന്റെ തകരാറ് പരിഹരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























