കാണാതിരിക്കാന്‍ കഴിയില്ല... നരേന്ദ്രമോഡിയെ അകറ്റി നിര്‍ത്തുകയും കാണാന്‍ കൂട്ടാക്കാതെ ഇരിക്കുകയും ചെയ്ത മമതാ ബാനര്‍ജി അവസാനം മോഡിയെ കണ്ടു; കടം എഴുതിത്തള്ളുക ലക്ഷ്യം

പ്രധാനമന്ത്രി ആയ ശേഷവും നരേന്ദ്രമോഡിയെ അകറ്റി നിര്‍ത്തുകയും കാണാന്‍ കൂട്ടാക്കാതെ ഇരിക്കുകയും ചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അവസാനം മോഡിയെ കണ്ടു.നീതി ആയോഗിന്റെ യോഗത്തില്‍ പോലും സംസ്ഥാനത്തിന്റെ പ്രതിനിധിയെ അയയ്ക്കാതെ കേന്ദ്ര സര്‍ക്കാരിനോട് പ്രതിഷേധം തുടര്‍ന്നിരുന്ന മമതയ്ക്കാണ് ഇപ്പോള്‍ മനംമാറ്റമുണ്ടായത്.
മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് മമത അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്. രാഷ്ട്രീയ വിരോധവും ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ ബംഗാള്‍ മന്ത്രിമാര്‍ അടക്കം അറസ്റ്റിലായതില്‍ കേന്ദ്രത്തെ പഴിച്ചും പത്തു മാസത്തോളമായി കേന്ദ്രവുമായി അകന്നു നില്‍ക്കുകയായിരുന്നു മമത. സംസ്ഥാനത്തിന്റെ കടബാധ്യത എഴുതിത്തള്ളണമെന്ന ആവശ്യവുമായാണ് തിങ്കളാഴ്ച മമത പ്രധാനമന്ത്രിക്കുമുന്നില്‍ എത്തിയത്.
എന്നാല്‍, കടങ്ങള്‍ എഴുതിത്തള്ളുന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയില്‍ നിന്നും മമതയ്ക്ക് യാതൊരു ഉറപ്പും ലഭിച്ചില്ലെന്നാണ് സൂചന.
അതേസമയം, ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ഭേദഗതി കൊണ്ടുവരുന്നതിന് പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവസാന ശ്രമങ്ങള്‍ക്കിടെ നടന്ന മോഡി മമതാ കൂടിക്കാഴ്ച സുപ്രധാന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍, മുന്‍ എന്‍.ഡി.എ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന തൃണമൂലിന്റെ വീട്ടിലേക്കുള്ള തിരിച്ചുപോക്കാണിതെന്ന് സി.പി.എം കുറ്റപ്പെടുത്തി. മോഡിയുമായുള്ള കൂടിക്കാഴ്ചയെ മമതയ്ക്ക് ഘര്‍വാപസിയാണെന്നാണ് പശ്ചിമ ബംഗാള്‍ സി.പി.എം നേതാവ് മുഹമ്മദ് സലീം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























