ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 1000 ബസ് സര്‍വീസുകള്‍; വൈറസ് വ്യാപനം തടയാന്‍ ഏവരും വീട്ടിലിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക് ടൗൺ പ്രാഖ്യാപിച്ചിരിക്കുകയാണ് പ്രാധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ നല്ലൊരു പങ്ക് ദുരിതമനുഭവിക്കുന്നവരാണ് ഇതര സംസ്ഥാന തൊഴിലാളികൾ. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് പലായനം ചെയുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 1000 ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ വാഹനമില്ലാത്തതിനാല്‍ 300-400 കിലോ മീറ്റര്‍ നടന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോകുന്നത്. വൈറസ് വ്യാപനം തടയാന്‍ ഏവരും വീട്ടിലിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ അവസ്ഥയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കാല്‍ നടയായി യാത്ര പോകുന്നതിലെ അപകടം മനസിലാക്കിയാണ് യു പി സര്‍ക്കാരിന്റെ നടപടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് സര്‍വീസുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം യാത്രക്കാര്‍ക്ക് ഭക്ഷണവും വെളളവും മറ്റു യാത്ര സൗകര്യങ്ങളും ഒരുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരക്കുമ്ബോള്‍ ഉളള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം ഏറെ ആശങ്കയുണ്ടാക്കുന്നു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചെറുഗ്രാമങ്ങളുള്‍പ്പെടെ എല്ലായിടത്തും ലോക്ക് ഡൗണ്‍ സമ്ബൂര്‍ണമാണ്. പലയിടത്തും ചരക്ക് നീക്കവും പ്രതിസന്ധിയിലായിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് അഭയ കേന്ദ്രങ്ങളൊരുക്കുന്ന നടപടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നതുതന്നെ പ്രതിസന്ധി ഏറെയാണ്. .
ലോക്ക് ഡൗണ്‍ നാലാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ പ്രമുഖ നഗരങ്ങളെല്ലാം വിജനമാണ്. ചെറുപട്ടങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി സമാനമാണ്. അവശ്യ സേവനങ്ങളൊഴികെ കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, അതിര്‍ത്തികള്‍ അടച്ചതിനാല്‍ പല സംസ്ഥാനങ്ങളിലേക്കുമുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലാകുന്നുണ്ട്. ചരക്കുകള്‍ കൊണ്ടുപോകാന്‍ അനുമതിയുണ്ടെങ്കിലും പലയിടത്തും പൊലീസ് വാഹനങ്ങള്‍ തടയുന്നതായാണ് പരാതി.
വീടില്ലാത്തവരുടെ ജീവിതമാണ് ഏറെ ദുരിതപൂര്‍ണമായിട്ടുള്ളത്. ഇവര്‍ക്ക് അഭയ കേന്ദ്രങ്ങളൊരുക്കാനുള്ള നടപടികള്‍ ഇപ്പോഴും പാതി വഴിയിലാണ്. സ്കൂളുകള്‍ അഭയ കേന്ദ്രങ്ങളാക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. മഡ്ഗാവ് റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം അഭയ കേന്ദ്രമൊരുക്കിയിരുന്നു.
https://www.facebook.com/Malayalivartha
























