എത്രപറഞ്ഞിട്ടും മനസിലാക്കാത്ത പൊതുജനം; കൊറോണ ഹെല്‍മറ്റുമായി പോലീസ്, ബോധവല്‍ക്കരണത്തിന്റെ വേറിട്ട മാതൃക

രാജ്യത്ത് കൊറോണ വ്യാപനം തടയാനാണ് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അതൊന്നനും കാര്യമാക്കാതെ ഇപ്പോളും നിരത്തുകളിൽ അനാവശ്യമായി ഇറങ്ങി നടക്കുന്ന ഒരു ചെറിയ ശതമാനം ആൾക്കാരെങ്കിലും ഉണ്ട്. ഈ അവസരത്തിൽ ലോക് ഡൗണില്‍ പുറത്തിറങ്ങുന്നവരെ ബോധവല്‍ക്കരിക്കാന്‍ വ്യത്യസ്ത മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് പോലീസ്. കൊറോണ ഹെല്‍മറ്റും ധരിച്ചാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡില്‍ ഇറങ്ങുന്നവര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കുന്നത്.
ഗൗതം എന്ന കലാകാരനാണ് കൊറോണ ഹെല്‍മെറ്റ് എന്ന വ്യത്യസ്തമായ ആശയം തമിഴ്‌നാട് പോലീസിനു മുന്നില്‍ അവതരിപ്പിച്ചത്. 'ആളുകള്‍ വീട്ടിലിരിക്കുകയാണ് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി പോലീസ് ദിവസം മുഴുവനും പരിശോധനയുമായി റോഡിലുണ്ടെങ്കിലും പലരും കൊറോണ വൈറസ് ബാധയെ ഗൗരവമായി കണക്കിലെടുത്തിട്ടില്ല. അതിന്റെ ഭാഗമാണ് ഇന്നും റോഡുകളില്‍ കാണുന്നവര്‍. അതുകൊണ്ടാണ് ഇത്തരമൊരു ആശയവുമായി ഞാന്‍ വന്നത്. കേടായ ഒരു ഹെല്‍മെറ്റും പേപ്പറും ഉപയോഗിച്ചാണ് ഹെല്‍മെറ്റ് നിര്‍മിച്ചിരിക്കുന്നത്. മുദ്രാവാക്യങ്ങള്‍ എഴുതിയ നിരവധി പ്ലക്കാര്‍ഡുകളും ഞാന്‍ നിര്‍മിച്ചിട്ടുണ്ട്. അതും പോലീസിന് കൈമാറിക്കഴിഞ്ഞു. എന്നും ഗൗതം പറയുന്നു.
ഈ അവസരത്തിൽ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഹെല്‍മെറ്റ് സഹായകമാകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്. 'ഞങ്ങള്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോഗിച്ചു. എന്നിട്ടും ഇപ്പോഴും ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്. അതുകൊണ്ട് ഈ കൊറോണ ഹെല്‍മെറ്റ് സംഗതിയുടെ ഗൗരവും മനലസ്സിലാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ തലയില്‍ ധരിക്കുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുക എന്ന ചിന്തയില്‍ നിന്നാണ് ഇതിലേക്ക് എത്തുന്നത്. ഈ ഹെല്‍മെറ്റ് ഞാന്‍ ധരിക്കുമ്ബോള്‍ തെരുവിലെത്തുന്നവരുടെ മനസ്സില്‍ കൊറോണയെ കുറിച്ചുള്ള ചിന്തകള്‍ കടന്നുവരുമെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ച് ഈ ഹെല്‍മെറ്റ് കാണുമ്ബോള്‍ കുട്ടികളാണ് നന്നായി പ്രതികരിക്കുന്നത്. അവര്‍ തിരികെ വീട്ടില്‍ പോകണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്.' എന്നും പോലീസ്് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബാബു പറയുന്നു. തമിഴ്‌നാട്ടില്‍ ഇതിനോടകം 38 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നിട്ടും ജനങ്ങൾ കാര്യ ഗൗരവമില്ലാതെ പെരുമാറുന്ന രീതി ഏറ്റവും കൂടുതൽ വലയ്ക്കുന്നത് പോലീസുകാരെയാണ്.
https://www.facebook.com/Malayalivartha
























