മാലിദ്വീപിനു പിന്നാലെ അയല്‍ രാജ്യമായ നേപ്പാളിലേക്കും മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ തയ്യാറായി ഇന്ത്യ... റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ നേപ്പാളിലേക്ക് തിരിക്കുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗം തലവന്‍

മാലിദ്വീപിനു പിന്നാലെ അയല്‍ രാജ്യമായ നേപ്പാളിലേക്കും മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ തയ്യാറായി ഇന്ത്യ... റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ നേപ്പാളിലേക്ക് തിരിക്കുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗം തലവന്‍. ഇങ്ങോട്ട് സഹായം സ്വീകരിക്കുന്നതിനൊപ്പം തന്നെ കയ്യയച്ച് അങ്ങോട്ട് സഹായിക്കുകയാണ് ഭാരതം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ രീതിയല്ല. ആരോഗ്യരംഗത്ത് പാക്കിസ്ഥാന് ഒരു വലിയ പ്രതിസന്ധി വന്നപ്പോള്‍ അന്ന് ഇന്ത്യ എല്ലാം മറന്ന് ഓടിയെത്തി. ചികില്‍സാസഹായവുമായി. മരുന്നുമായി. അതാണ് നമ്മുടെ പാരമ്പര്യം. അത് കൃത്യമായി മനസിലാക്കിയാണ് ഇപ്പോള്‍ ചൈന പറഞ്ഞു കഴിഞ്ഞത്.
ഇന്ത്യ അതിജീവിക്കും. പ്രതീക്ഷയുണ്ട്. ലോകാരോഗ്യസംഘടന പറഞ്ഞത് വസൂരിയേയും പോളിയേയും തുരത്തിയത് പോലെ ഇന്ത്യ തുരത്തുമെന്ന്. ഇപ്പോഴിതാ വീണ്ടും ഇന്ത്യ ലോകത്തിന് തന്നെ വിസ്മയമാകുന്നു. മാലി ദ്വീപിന് പിന്നാലെ നേപ്പാളിലേക്ക് ഇന്ത്യന്‍ മെഡിക്കല്‍ സംഘം. ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് കേന്ദ്രം.വലിയ പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് ഇന്ത്യ ഇത് ചെയ്യുന്നത് എന്നുകൂടി ഓര്‍ക്കണം.
മാലിദ്വീപിനു പിന്നാലെ അയല്‍ രാജ്യമായ നേപ്പാളിലേക്കും മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ തയ്യാറായി ഇന്ത്യ. റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ നേപ്പാളിലേക്ക് തിരിക്കുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ അനൂപ് ബാനര്‍ജി വ്യക്തമാക്കി. ഡോക്ടര്‍മാരും പരിശീലനം സിദ്ധിച്ച അസിസ്റ്റന്റുമാരും അടങ്ങുന്നതാണ് സംഘം. ക്വാറന്റീന്‍ ക്യാമ്പുകളും ടെസ്റ്റിംഗ് പരിശീലനങ്ങളും നല്‍കാനാണ് സംഘം നേപ്പാളിലേക്കെത്തുന്നത്. അനൗദ്യോഗികമായി നേപ്പാള്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മാലിദ്വീപിലേക്ക് പോയ പതിനാലംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘം ജോലി പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ക്വാറന്റീന്‍ സംവിധാനങ്ങളുള്ള മെഡിക്കല്‍ സെന്ററുകള്‍ ആരംഭിച്ചതിനു ശേഷമാണ് ഇന്ത്യന്‍ സംഘം മടങ്ങിയെത്തിയത്. സഹായം ആവശ്യപ്പെടുന്ന രാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘങ്ങളെ അയയ്ക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.ഇതിനായി രണ്ട് കപ്പലുകള്‍ നാവിക സേന തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സാര്‍ക്ക് രാജ്യങ്ങളുടെ പ്രത്യേക സമ്മേളനത്തില്‍ സാര്‍ക്ക് കോവിഡ് ഫണ്ടിലേക്ക് 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha