Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിമാരെ ചർച്ചക്ക് വിളിച്ചു; കേരളത്തില്‍ നിന്നുള്ള അതിര്‍ത്തികള്‍ കര്‍ണാടക അടച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു; കാസര്‍കോട്ടുനിന്നു മംഗലാപുരത്തേയ്ക്കുള്ള കര്‍ണാടക അതിര്‍ത്തി റോഡുകള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്രം ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

01 APRIL 2020 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

കേരളത്തില്‍ നിന്നുള്ള അതിര്‍ത്തികള്‍ കര്‍ണാടക അടച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചു. കാസര്‍കോട്ടുനിന്നു മംഗലാപുരത്തേയ്ക്കുള്ള കര്‍ണാടക അതിര്‍ത്തി റോഡുകള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്രം ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ സാവകാശം തേടി അപേക്ഷ നല്‍കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ഇന്നോ നാളെയൊ വിളിക്കാമെന്നും അതിനു ശേഷം നിലപാട് വിശദീകരിക്കാമെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്.

എന്നാല്‍ ഈ വിഷയത്തില്‍ ഇന്നു തന്നെ തീരുമാനം ഉണ്ടാകണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നു തന്നെ യോഗം വിളിക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചര വരെയുള്ള സമയത്തിനുള്ളില്‍ തീരുമാനം എടുത്ത് അറിയിക്കാന്‍ ഹൈക്കോടതി സാവകാശം നല്‍കി. ഒട്ടേറെ മരണങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഇത് നീട്ടിക്കൊണ്ട് പോകാനാവില്ലെന്നും കോടതി പറഞ്ഞു. കര്‍ണാടകയുടെ നടപടി മനുഷ്യത്വരഹിതമാണ്. ഇക്കാര്യത്തില്‍ ഒരു ദിവസം പോലും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, കാസര്‍കോട്ട് കോവിഡ് 19 രോഗ വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ ഇവിടെ നിന്നുള്ള കര്‍ണാടക അതിര്‍ത്തി റോഡുകള്‍ തുറക്കാനാവില്ല എന്ന കര്‍ശന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍, കേരള അതിര്‍ത്തിയില്‍ കയറി ബാരിക്കേട് സ്ഥാപിച്ചത് മനുഷ്യത്വ രഹിത നടപടിയാണെന്നും ദേശീയ പാത അടയ്ക്കുന്നതിന് ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും കാണിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതിനിടെ കാസര്‍കോട്ട് വിദഗ്ധ ചികിത്സ കിട്ടാതെ ആറു പേര്‍ മരിച്ചെന്നും അവരുടെ പേരും വിശദ വിവരങ്ങളും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

കാസര്‍കോട്ടെ രോഗികളെ ചികിത്സിക്കുന്നതിന് തയാറാണെന്നു കാണിച്ച് മംഗലാപുരത്തെ ആശുപത്രി ഉടമകള്‍ നല്‍കിയ കത്തിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മംഗലാപുരത്തെ ഡെപ്യൂട്ടി കമ്മിഷണര്‍ക്കാണ് ആശുപത്രി ഉടമകള്‍ കത്തു നല്‍കിയിട്ടുള്ളത്. അതിര്‍ത്തി തുറക്കാന്‍ തയാറായാല്‍ കര്‍ണാടകയിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ കേരളം തയാറാണ് എന്ന വിവരവും കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായതുകൊണ്ട് സുപ്രീം കോടതി പരിഗണിക്കുകയായിരിക്കും നല്ലതെന്ന് കര്‍ണാടക കേരള ഹൈക്കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ ഇത് അംഗീകരിക്കാതെ കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നമായതുകൊണ്ട് കേരള ഹൈക്കോടതിക്ക് ഇടപെടാമെന്ന നിലപാട് ഹൈക്കോടതിയും കൈക്കൊള്ളുകയായിരുന്നു.

ചികിത്സ വേണ്ടവരുടെ കാര്യത്തില്‍ കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. അതിര്‍ത്തി കടന്നെത്തുന്ന രോഗികള്‍ കോവിഡ് ബാധിതരാണോ എന്നതല്ല, ആവശ്യമുള്ള രോഗികള്‍ക്ക് അടിയന്തര ചികിത്സ നല്‍കുക എന്നതാണ് പ്രധാനം. ഇത് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന വിഷയമാണ്. ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (2 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (2 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (2 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (3 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (4 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (5 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (5 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (5 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (5 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (6 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (6 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (6 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (6 hours ago)

Malayali Vartha Recommends