ചികിത്സാ ഉപകരണങ്ങളേയും മരുന്നു പട്ടികയില്‍ ഉള്‍പ്പെടുത്തി
വില നിയന്ത്രണം ഉറപ്പാക്കല്‍ ലക്ഷ്യമിട്ടു കൊണ്ട് രാജ്യത്തെ മുഴുവന്‍ ചികിത്സാ ഉപകരണങ്ങളെയും കേന്ദ്രം മരുന്നു പട്ടികയില്‍ ഉള്‍പ്പെടുത്തി. സിറിഞ്ച്, നീഡില്‍, കാര്‍ഡിയാക് സ്റ്റെന്റ്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, ഡയാലിസിസ് മെഷീന് തുടങ്ങിയവ പുതുതായി ഉള്‍പ്പെടുത്തി. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഒരു വര്‍ഷത്തിനിടെ 10 % വരെ മാത്രമേ വിലവര്‍ധന പാടുള്ളൂ.
രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശുപത്രികളിലേക്കം തിരിച്ചും ആംബുലന്‍സ് സേവനമൊരുക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കോവിഡ് രോഗികള്‍ക്കു സൗജന്യം; മറ്റുള്ളവര്‍ക്കു കുറഞ്ഞ നിരക്ക്. സേവനത്തിനായി ബന്ധപ്പെടാം. ഫോണ്‍: 91 88 100 100.
ട്രോമ റെസ്ക്യൂ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലുള്ള സംരംഭത്തില്‍ 1500 ആംബുലന്‍സുകളുണ്ട്. കേരള പൊലീസ്, ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന് (എഒഡിഎ, കെഎഡിടിഎ) എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
വലിയ ആംബുലന്‍സുകള്‍ക്ക് 10 കിലോമീറ്ററിന് 600 രൂപ, തുടര്‍ന്ന് കിലോമീറ്ററിന് 20 രൂപ, ചെറിയ ആംബുലന്‍സുകള്‍ക്ക് 10 കിലോമീറ്ററിന് 500 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണു നിരക്ക്.
അതിനിടെ കൊറോണ ഉള്‍പ്പെടെയുള്ള വൈറസുകളെ തുരത്തുന്ന 'ആന്റി മൈക്രോബിയല്‍ കോട്ടിങ്' വികസിപ്പിച്ചെന്നു കേന്ദ്രം. ജവാഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിന്റേതാണു കണ്ടെത്തല്‍. തുണി, പ്ലാസ്റ്റിക് അടക്കമുള്ളവയില്‍ ഇതു സ്പ്രേ ചെയ്തു വൈറസുകളെ ഇല്ലാതാക്കാം.
ഇന്‍ഫ്ലുവന്‍സ വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയ്ക്കെതിരെ ഫലപ്രദമായ കോട്ടിങ്ങാണിത്. ലാബ് പരിശോധന വിജയമാണ്. വൈകാതെ മെഡിക്കല്‍ ഉപകരണങ്ങള്‍, ഗ്ലൗസ്, മാസ്ക് തുടങ്ങിയവയില്‍ പരീക്ഷിക്കും.
https://www.facebook.com/Malayalivartha