ഹൈ റിസക് സാധ്യതയില്‍ പെട്ട ധാരാവിയിയില്‍ ആ പരീക്ഷണം; രണ്ടും കല്‍പ്പിച്ച് അത് പരീക്ഷിക്കാന്‍ രാജ്യം; ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നു; വിജയിച്ചാല്‍ മാതൃകയാക്കാമെന്ന് വിദഗ്ദര്‍

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയില്‍ ദിനംപ്രതി കോവിഡ് 19 ഉയരുകയാണ്. 47 പോസിറ്റീവ് കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നാലു പേര്‍ മരിക്കുകയും ചെയ്തു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് ധാരാവി. അതിനാല്‍ രോഗവ്യാപനം മറ്റിടങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്‌കരമാണ്.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ് അതിനാല്‍തന്നെ കോവിഡിനെതിരെയുള്ള പ്രതിരോധമാര്‍ഗമായി ധാരാവിയില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് അധികൃതര്‍. ഹൈ റിസക് സാധ്യതയില്‍ പെട്ട ധാരാവിയിലെ ചേരിനിവാസികള്‍ക്കിടയിലാണ് ഇതിന്റെ ഭാഗമായി മരുന്ന് വിതരണം ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു.. കോവിഡ് 19 ബാധ സംശയിച്ച് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ആദ്യം വിതരണം ചെയ്യും.
എത്ര പേര്‍ക്കാണ് മരുന്ന് നല്‍കേണ്ടത് എന്നതു സംബന്ധിച്ച കണക്കെടുപ്പിലാണ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും ഐസിഎംആറിനും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ നിര്‍ദേശം അയക്കുമെന്നും പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മരുന്ന് നല്‍കിത്തുടങ്ങുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്സ് സംഘാങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞെന്നും ഈ മാര്‍ഗം ധാരാവിയില്‍ ഫലവത്താവുകയാണെങ്കില്‍ രാജ്യത്തെ മറ്റിടങ്ങളിലും ഉപയോഗിക്കുന്നത് പരിഗണിക്കാമെന്നും ചര്‍ച്ച നടന്നതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
മരുന്ന് ഹൃദയത്തെയും റെറ്റിനയെയും ബാധിക്കുമെന്ന് പഠനങ്ങള്‍ ഉള്ളതിനാല്‍ അതനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മരുന്ന് വിതരണം. കോവിഡ് 19-നെതിരായ ഫലപ്രദമായ മരുന്നായി ഹൈഡ്രോക്സിക്ലോറോക്വിനെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചിരുന്നു. മലേറിയ, സന്ധിവാതം പോലുള്ള രോഗങ്ങള്‍ക്കാണ് സാധാരണയായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത്. എന്തായാലും ധാരാവിയിലെ ഈ പദ്ധതി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പദ്ധതി സ്ഥിരീകരിച്ചു. മലേറിയ ചികിത്സക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ കോറോണ വൈറസിനെതിരായ പ്രതിരേധ മരുന്നായി ഉപയോഗിച്ച സംഭവങ്ങളുണ്ട്.
വൈറസ് വ്യാപന സാധ്യത ഏറെയുളള ധാരാവി പോലുള്ള മേഖലകളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഒരു പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ ധാരായിലെ മുഴുവന്‍ പേര്‍ക്കും ഇത് നല്‍കില്ല. 'മരുന്ന് പാഴാക്കി കളയാന്‍ സാധിക്കില്ല. ഹൈ റിസ്‌കില്‍ പെട്ടവര്‍, സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എന്നിങ്ങനെ സംഘമായി തിരിച്ചതിന് ശേഷമായിരിക്കും വിതരണം നടത്തുക.' മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























