ആര്‍ത്തവ അവധി നിര്‍ബന്ധമാക്കാനാകില്ലെന്ന് സുപ്രീംകോടതി

ഇത്തരമൊരു നിയമം നിലവില്‍ വന്നാല്‍ സ്ത്രീകളുടെ കരിയര്‍ ഇല്ലാതാക്കുമെന്നും സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ പിന്നിലാണെന്ന തെറ്റിധാരണ സമൂഹത്തില്‍ പടരുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആര്‍ത്തവം എന്നതൊരു മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകള്‍ക്കിടയില്‍ വളരാന്‍ ഇത് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തൊഴിലുടമകളുടെ മനോഭാവം നിങ്ങള്‍ക്കറിയില്ല. ഇത്തരമൊരു നിയമം വന്നാല്‍ അവര്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹര്‍ജിക്കാരന് കോടതി മുന്നറിയിപ്പ് നല്‍കി. ബോധവത്ക്കരണം നടത്തുന്നതും നിയമത്തിലൂടെ നിര്‍ബന്ധിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.
2013ല്‍ കേരളത്തിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ എംആര്‍ ഷംനാദ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല സ്വകാര്യ കമ്പനികളും ഇത്തരത്തില്‍ അവധി അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇവയെല്ലാം സ്വമേധയാ നടപ്പിലാക്കുന്ന കാര്യങ്ങളാണെന്നും നിയമം വഴി അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്ത്രീകളുടെ കരിയര്‍ തന്നെ ഇല്ലാതായേക്കാമെന്നുമായിരുന്നു കോടതിയുടെ മറുപടി.
https://www.facebook.com/Malayalivartha























