"കവറിലാക്കിയാണ് എന്റെ ഭർത്താവിന്റെ മൃതദേഹം ഞാൻ മറവ് ചെയ്തത്"; കോറോണയെ പൊരുതി ജയിക്കാൻ തുനിഞ്ഞിറങ്ങിയ ഡോക്ടറിന് കൊറോണ പിടിപെട്ട് മരണത്തോട് തോൽക്കേണ്ടിവന്നപ്പോൾ...കണ്ണീരണിയിക്കും ആനന്ദിയുടെ വാക്കുകൾ

തമിഴ്‌നാട്ടിൽ ദിനംപ്രതി കൊറോണ രോഗികൾ ഏറിവരികയാണ്. മാത്രമല്ല ആരോഗ്യപ്രവർത്തകർന്ന പോലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർ എന്നിങ്ങനെ പല മേഖലകളിലായി രോഗം പടരുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ കൊറോണ ബാധിതരെ പരിചരിച്ച ഡോക്ടറിന് കോറോണ ബാധിക്കുകയുണ്ടായി. അധികം താമസിയാതെ അദ്ദേഹത്തെ മരണം കീഴടക്കുകയും ചെയ്തു. എന്നാൽ പിന്നീട സംഭവിച്ചത് ഏറെ നൊമ്പരത്തോടെയാണ് ഭാര്യ വിവരിക്കുന്നത്.
"കവറിലാക്കിയാണ് എന്റെ ഭർത്താവിന്റെ മൃതദേഹം ഞാൻ മറവ് ചെയ്തത്. മതാചാര പ്രകാരം അന്തസ്സോടെ അന്ത്യയാത്ര അദ്ദേഹത്തിനു അവകാശപ്പെട്ടതായിരുന്നു. ഈ പോരാട്ടത്തിൽ തോറ്റുപോയാൽ അന്തിയുറങ്ങാൻ മാന്യമായ ഒരിടം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. നിങ്ങൾ അതെനിക്ക് ചെയ്തു തന്നേ പറ്റു" എന്നാണ് കണ്ണീര്‍ തോരാത്ത മുഖവുമായി ആനന്ദി സൈമണ്‍ പറയുന്നത്.
തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം ചെന്നൈയില്‍ കോവിഡിനെത്തുടര്‍ന്ന് മരിച്ച ന്യൂറോ സര്‍ജന്‍ ഡോ.സൈമണ്‍ ഹെര്‍ക്കുലീസിന്റെ ഭാര്യയാണ് ആനന്ദി. സൈമൺ പരിചരിച്ച രോഗിയില്‍നിന്നാണ് രോഗം പിടിപെട്ടത്. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കോവിഡ് പ്രതിരോധത്തിലെ രക്തസാക്ഷികൂടിയാണ് ഇദ്ദേഹം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു, മൃതദേഹവുമായി നഗരത്തിലെ ശ്മശാനത്തില്‍ എത്തിയപ്പോൾ ജനക്കൂട്ടം തടയുകയുണ്ടായി. കൊവിഡ് രോഗിയുടെ സംസ്കാരം നടത്തിയാല്‍ രോഗം പരക്കുമെന്ന് ആരോപിച്ചാണ് ജനം മൃതദേഹം തടഞ്ഞത് തന്നെ. ഇതിനെ തുടര്‍ന്ന് രാത്രിയുടെ നിശ്ശബ്ദതയില്‍ സൈമണിന്റെ സുഹൃത്തായ മറ്റൊരു ഡോക്ടര്‍ രണ്ടു സഹായികളുമായി വന്ന് സംസ്കാരം നടത്തുകയാണ് ചെയ്തത്. ആചാരപ്രകാരമായിരുന്നില്ല സംസ്കാരം നടത്തിയത്.
എന്നാൽ വിഡിയോ സന്ദേശത്തിലൂടെ ആനന്ദി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് ഇടറുന്ന വാക്കുകളില്‍ തന്റെ ഭര്‍ത്താവിന്റെ അന്ത്യാഭിലാഷം അറിയിക്കുകയുണ്ടായി. ‘കോവിഡിനെതുടര്‍ന്നാണ് എന്റെ ഭര്‍ത്താവ് മരിക്കുന്നത്. അവസാനമായി സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് രോഗത്തെ അതിജീവിക്കാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ്. ആചാരപ്രകാരം തന്നെ അടക്കണമെന്ന് അദ്ദേഹം അപേക്ഷിക്കുകയുണ്ടായി". എന്നാണ് ആനന്ദി വ്യക്തമാക്കിയത്
തമിഴ്നാട്ടില്‍ കോറോണയ്ക്കെതിരെ വളരെ കാര്യക്ഷമായ രീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് മരണം കുറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനൊപ്പം ഈ അപേക്ഷ കൂടി പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു" എന്നും ആനന്ദി സന്ദേശത്തില്‍ പറയുന്നു. ഒരു കവറില്‍ കെട്ടിപ്പൊതിഞ്ഞ് ആരുമറിയാതെ എന്റെ ഭര്‍ത്താവിനെ മറവ് ചെയ്യുകയായിരുന്നുവെന്നാണ് ആനന്ദി പറഞ്ഞത്.
എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം എന്നത് കില്‍പോക്കിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നാണ്. അതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷവും. അതു നിറവേറ്റിത്തരാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞാന്‍ അപേക്ഷിക്കുന്നു- എന്നും ആനന്ദി കൂട്ടിച്ചേർത്തു.
അതേസമയം ഡോ. സൈമണ്‍ന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ആക്രമിച്ചതിന്റെ പേരില്‍ 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനെതിരെ സംസ്ഥാനത്തും പുറത്തും വലിയ രീതിയിൽ പ്രതിഷേധവുമുണ്ടായി. ഇതേതുടർന്ന് മദ്രാസ് ഹൈക്കോടതി സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുകയും സര്‍ക്കാരിന് നോട്ടിസ് അയയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























