മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ഏഴ് ദിവസമായി കുറഞ്ഞുവരികയാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി

രാജ്യത്ത് കോറോണ മഹാമാരി ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. എന്നാല്‍ അവിടെ നിന്ന് ഇപ്പോള്‍ നല്ല വാര്‍ത്തകള്‍ വരുന്നുണ്ട്. ഇരട്ടിയായിക്കൊണ്ടിരുന്ന മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ഏഴ് ദിവസമായി കുറഞ്ഞുവരികയാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു. 'ഇരട്ടിയായി വര്‍ധിച്ചിരുന്നു മുമ്പത്തെ അഞ്ച് ദിവസത്തിന് ശേഷം ഏഴ് ദിവസമായി രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ട്.
അതേ സമയം ഏപ്രില്‍ 30 മുതല്‍ മെയ് 15 വരെ സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകുമെന്ന ചില ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ആളുകള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍ മാത്രമെ അങ്ങനെ സംഭവിക്കൂ.' തോപെ പറഞ്ഞു. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണവും കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. '14 ഹോട്ട്സ്പോട്ടുകളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ അഞ്ച് ഹോട്ട്സ്പോട്ടുകള്‍ മാത്രമാണുള്ളത്. മുംബൈ, എം.എം.ആര്‍, നാഗ്പുര്‍, പുണെ, മലേഗാവ് എന്നിവിടങ്ങളിലാണത്' മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പറഞ്ഞു.
കൊറോണയെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണമായും തയ്യാറാണ്. സംസ്ഥാനത്ത് 1,55,000 ഐസൊലേഷന്‍ ബെഡ്ഡുകളുണ്ട്. പ്രതിദിനം 7,000 ടെസ്റ്റുകള്‍ നടത്താനുള്ള ശേഷിയുണ്ട് സംസ്ഥാനത്തിന്.
https://www.facebook.com/Malayalivartha

























