കടുവകള്‍ക്കു നാട്ടിലിറങ്ങി എന്തുമാകാമെന്ന് കടുവാ സംരക്ഷണ അതോറിറ്റി, കടുവകള്‍ നാട്ടിലിറങ്ങി എന്തു ചെയ്താലും നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ പാടില്ല
കടുവകള്‍ക്കു നാട്ടിലിറങ്ങി എന്തുമാകാമെന്നു കടുവാ സംരക്ഷണ അതോറിറ്റി. സമിതിയുടെ പുതിയ മാര്‍ഗരേഖയിലാണ് ഇക്കാര്യമുള്ളത്. കടുവകള്‍ നാട്ടിലിറങ്ങി എന്തു ചെയ്താലും നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ പാടില്ല. പ്രതിഷേധമുണ്ടായാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം. ഇവിടുത്തെ കാര്യങ്ങള്‍ ജില്ലാ കളക്ടറോ ജില്ലാ മജിസ്ട്രേറ്റോ പോലീസ് സൂപ്രണ്ടോ നേരിട്ടു വിലയിരുത്തണം. കടുവ വളര്‍ത്തു മൃഗങ്ങളെ പിടിച്ചാല്‍ ശല്യപ്പെടുത്തരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അവയെ ഭക്ഷിക്കാന്‍ അനുവദിച്ച ശേഷം ഉടമസ്ഥനു നഷ്ടപരിഹാരം നല്‍കണം.
ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു പോകുന്ന അവശിഷ്ടങ്ങള്‍ എടുത്തുമാറ്റരുതെന്നും രേഖയിലുണ്ട്. കടുവയെ ഒരു കാരണവശാലും വിഷം നല്കി കൊല്ലരുത്. നാട്ടിലേക്കു കടുവ ഇറങ്ങുന്നത് എന്തുകൊണ്ടെന്നു പഠിക്കണം. കടുവയുടെ നാട്ടിലേക്കുള്ള വരവു കാമറവച്ചു നിരീക്ഷിക്കണം. കടുവയുടെ നീക്കങ്ങള്‍ ഫോറസ്റ്റ് ഗാര്‍ഡുമാര്‍ നിരീക്ഷിക്കണം. പറമ്പിക്കുളം പെരിയാര്‍ മേഖലയില്‍ കടുവകളുടെ എണ്ണം കുറയുന്നതായും ഇത് എന്തു കൊണ്ടാണെന്നും പരിശോധിക്കണമെന്നും അതോറിറ്റിയുടെ മാര്ഗരേഖയിലുണ്ട്്. ഒരു വാര്‍ത്താ ചാനലാണു മാര്‍ഗരേഖയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha