അഴിമതി ആരോപണം: മധ്യപ്രദേശ് ഗവര്‍ണറുടെ മകന്‍ മരിച്ചനിലയില്‍

മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ ദുരൂഹ സാസചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്‌നൗവിലാണ് മൃതദേഹം കണ്ടെത്തിയത്. 2013ല്‍ മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് ആയ വ്യാപം നടത്തിയ ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലെ പരീക്ഷയില്‍ കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ ആരോപണ വിധേയരാണ് രാം നരേഷും മകനും.
മകന്റെ മരണവാര്‍ത്തയറിഞ്ഞ് അവശനിലയിലായ രാം നരേഷിനെ ഭോപ്പാലിനെ ആശുപരതിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 2011ലാണ് രാം യാദവ് മധ്യപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റത്.
വ്യാപം ബോര്‍ഡ് പരീക്ഷയില്‍ ഗവര്‍ണറുടെ ലെറ്റര്‍ഹെഡില്‍ ഉദ്യോഗസ്ഥര്‍ഥികള്‍ക്ക് ശിപാര്‍ശക്കത്ത് നല്‍കിയെന്നാണ് ആരോപണം. പ്രത്യേക അന്വേഷണംസഘം ഇവരടക്കം 100 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. കേസില്‍ ഇതിനകം 539 പേര്‍ അറസ്റ്റിലായെന്നും 218 പേര്‍ ഒളിവിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















