Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിഭാഷകയാകും മുമ്പ് ഹീറോയായി ശ്രേയ സിംഘല്‍, ഐടി നിയമത്തിലെ 66എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് ഈ നിയമവിദ്യാര്‍ഥിനിയുടെ പോരാട്ടത്തില്‍

26 MARCH 2015 09:42 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ സ്വാതന്ത്രൃത്തിന് വേണ്ടി നിയമപോരാട്ടം നടത്തിയ ശ്രേയ സിംഘലാണ് ഇപ്പോഴത്തെ ഹീറോ. നവമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നവരെ അറസ്റ്റുചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന വിവരസാങ്കേതിക നിയമത്തിലെ 66എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയായ ശ്രേയ സിംഘല്‍ 24കാരിയുടെ ഒറ്റയാള്‍ പോരാട്ടത്തെ തുടര്‍ന്നാണ്.
ശ്രേയ നിയമം പഠിക്കുന്നത് പണമുണ്ടാക്കാനുള്ള ഒരു തൊഴിലിന് വേണ്ടി മാത്രമല്ല. നീതികിട്ടാതെ സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നീതി ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുകയാണ് ഈ പെണ്‍കുട്ടി ലക്ഷ്യം. യു.കെയിലെ ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആസ്‌ട്രോഫിസിക്‌സില്‍ ബിരുദമെടുത്ത ശേഷമാണ് ശ്രേയ ഇന്ത്യയില്‍ വന്ന് ഡല്‍ഹി യൂണിവേഴ്‌സിററിയില്‍ നിയമപഠനത്തിനായി ചേര്‍ന്നത്.
അഭിഭാഷക പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ശ്രേയ. അമ്മ മനാലി സുപ്രീം കോടതിയിലെ അഭിഭാഷകയും അമ്മൂമ്മ സുനന്ദ ഭണ്ഡാരെ ഡല്‍ഹി ഹൈക്കോടതി ജഡ്ജുമായിരുന്നു. നിയമപഠനത്തിനു ചേര്‍ന്ന ആദ്യവര്‍ഷം തന്നെ ഓണ്‍ലൈന്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി നിയമപരിരക്ഷ തന്റെ രക്തത്തിലുമുണ്ടെന്ന് അഭിഭാഷക കുടുംബത്തിലെ അഞ്ചാംതലമുറക്കാരി തെളിയിച്ചു.
ശിവസേന നേതാവ് ബാല്‍താക്കറെയുടെ മരണത്തോടനുബന്ധിച്ച് മുബൈയില്‍ ശിവസേന നടത്തിയ ഹര്‍ത്താലിനെതിരെ മുംബൈ താനെ പാല്‍ഗര്‍ സ്വദേശിയായ ഷഹീന്‍ ധാദ,റീനു ശ്രീനിവാസന്‍ എന്ന തന്റെ പ്രായമാത്രമുള്ള സഹോദരിമാരെ ഈ കിരാതനിയമത്തിന്റെ പേരില്‍ അറസ്റ്റ്‌ചെയ്ത് പൊതുജനമധ്യത്തിലൂടെ വിലങ്ങ് വെച്ച് കൊണ്ട് പോയതാണ് ശ്രേയയെ ചിന്തിപ്പിച്ചത്. എന്ത് വില കൊടുത്തും ഈ നിയമത്തിനെതിരെ പോരാടാന്‍ തന്നെ ശ്രേയ തീരുമാനിച്ചു. അഭിഭാഷകയായ അമ്മയുടെ സഹായത്തോടെ 2012ലാണ് 66എ വകുപ്പിനെതിരെ പൊതുതാല്പര്യ ഹര്‍ജിയുമായി ശ്രേയ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ഈ വര്‍ഷം ഇത്തരത്തില്‍ ആറോളം കേസുകളാണ് ഉണ്ടായത്. നിര്‍ദോഷമായ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ രണ്ടു യുവതികള്‍ക്ക് നേരിടേണ്ടി വന്ന അവസ്ഥ നാളെ തനിക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായിക്കൂടെന്നില്ലെന്നുള്ള ചിന്തയായിരുന്നു ഇതിനെതിരെ പ്രതികരിക്കാന്‍ ശ്രേയയെ പ്രേരിപ്പിച്ചത്.
അഭിപ്രായ സ്വാതന്ത്യത്തിന്റേയും സൈബര്‍ സ്വാതന്ത്ര്യത്തിന്റേയും നേര്‍ക്കുയര്‍ന്ന ഭരണകൂട ആക്രമണത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത് ശ്രേയക്ക് പിന്തുണയുമായി സോഷ്യല്‍മീഡിയ രംഗത്തെത്തുകയായിരുന്നു. ശ്രേയയുടെ ഹര്‍ജി വാര്‍ത്തയായതോടെ പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍ ഉള്‍പ്പടെ നിരവധി പേര്‍ ശ്രേയക്ക് പിറകില്‍ നിരന്നു.
ശ്രേയയുടെ വാദങ്ങളെ അംഗീകരിച്ച് ഐ.ടി നിയമത്തിലെ 66എ വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി പ്രസ്താവിച്ചതോടെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവസരമാണ് ശ്രേയ ഒരുക്കിക്കൊടുത്തിരിക്കുന്നത്. ഒരു അഭിഭാഷകയാവുന്നതിന് മുമ്പേ തന്നെ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്ത വലിയ നിയമപോരാട്ടത്തില്‍ ശ്രേയ വിജയിച്ചു
\'ഞാന്‍ വളരെയധികം സന്തോഷവതിയാണ്. നമ്മുടെ അവകാശങ്ങള്‍ക്കു നേരെ സംസാരിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമായിരുന്നു ആ വകുപ്പ്. പൊതുജനങ്ങളുടെ ആവിഷ്‌ക്കാരസ്വതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണതെന്ന് സുപ്രീംകോടതിയും കണ്ടെത്തിയിരിക്കുന്നു. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെടുമെന്ന പേടി ഇനി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.\' ശ്രേയ പറയുന്നു.
അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും സ്വതന്ത്ര്യമുണ്ടായിരിക്കണം. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഭിപ്രായപ്രകടനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റീനു പറഞ്ഞു. തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് പറഞ്ഞ് പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ചാണ് ഷഹീന്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (7 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (8 hours ago)

Malayali Vartha Recommends