അടുത്ത ജന്മമുണ്ടെങ്കില്‍ ഒന്നിച്ച് ജീവിക്കാം, താനൊരു മോശം തീരുമാനമെടുക്കാന്‍ പോവുകയാണെന്ന് സഹപാഠിക്കയച്ച അവസാന സന്ദേശത്തില്‍ അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവി

അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവി മരിക്കുന്നതിന് മുമ്പ് തന്റെ സഹപാഠി രോഹിണിസിന്ദൂരിക്ക് അയച്ച അവസാന വാട്ട്‌സ് ആപ്പ് സന്ദേശത്തില്‍ തന്റെ പ്രണയം അറിയിച്ച രവി തന്റെ പ്രിയപ്പെട്ട സുഹൃത്തായിരിക്കുന്നതിന് രോഹിണിയോട് നന്ദി പറഞ്ഞു. അടുത്ത ജന്മമുണ്ടെങ്കില്‍ ഒന്നിച്ച് ജീവിക്കാമെന്നും താനൊരു മോശം തീരുമാനമെടുക്കാന്‍ പോവുകയാണെന്നും രവി സന്ദേശം അയച്ചു. അബദ്ധമൊന്നും കാണിക്കരുതെന്ന് രോഹിണി മറുപടിയും കൊടുത്തിരുന്നു.
എന്നാല്‍ വസ്തു വാങ്ങാനായി തന്റെ കുടുംബത്തില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയതായി രവിയുടെ സഹപാഠി രോഹിണി പൊലീസിനോട് പറഞ്ഞു. മാര്‍ച്ച് 18ന് പൊലീസിന് നല്‍കിയ മൊഴിയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.100 ഏക്കര്‍ വസ്തു വാങ്ങാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് രവി തന്നോട് പറഞ്ഞിരുന്നെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ രോഹിണിയുടെ ഭര്‍ത്താവ് 10 ലക്ഷം രൂപ ആര്‍ ആന്റ് എച്ച് പ്രോപ്പര്‍ട്ടീസിന്റെ അക്കൗണ്ടില്‍ ഡിപ്പോസിറ്റ് ചെയ്തിരുന്നെന്നുമാണ് മൊഴിയില്‍ പറയുന്നത്. പിന്നീട് രവി കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും രോഹിണിയും ഭര്‍ത്താവും നല്‍കിയില്ല. വസ്തു വാങ്ങാന്‍ വീണ്ടും പണം ആവശ്യമുണ്ടെന്നും അതിനായി ലോണുകളും മറ്റും എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രവി പറഞ്ഞു. എന്നാല്‍ അതൊരു എളുപ്പവഴിയല്ലെന്ന് പറഞ്ഞ് പല തവണ രോഹിണി രവിയെ ഉപദേശിച്ചിരുന്നു.
മാര്‍ച്ച് 16നാണ് രവിയെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രവിയുടെ മരണവാര്‍ത്തയറിഞ്ഞ് രോഹിണി പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന് മുന്പാകെ സ്വമേധയാ എത്തി മൊഴി നല്‍കുകയായിരുന്നു.രവിയുടെ വീടിന് മുന്നിലുണ്ടായിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ സി.ഐ.ഡി ഉദ്യോഗസ്ഥര്‍ മായ്ച്ച് കളഞ്ഞെന്ന് രവിയുടെ ഭാര്യാ പിതാവ് ഹനുമന്തരായപ്പ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.സി.ബി.ഐ കേസന്വേഷണത്തിന്റെ ഭാഗമായി രവിയുടെ െ്രെഡവറായ ഇളങ്കോവനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















