ബിജെപി സംസ്ഥാന നേതൃത്വത്തെ അമിത്ഷായുടെ വിമര്‍ശനം, വി.മുരളീധരനും പി.കെ കൃഷ്ണദാസും വിഭാരീയത അവസാനിപ്പിക്കണം

കേരളത്തില്‍ വിഭാഗീയത അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത വി.മുരളീധരന്‍ പി.കെ കൃഷ്ണദാസ് പക്ഷങ്ങളെ അമിത്ഷായുടെ വിമര്‍ശനം. ബിജെപി ആസ്ഥാനത്തു ചേര്‍ന്ന നേതൃയോഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. ആര്‍എസ്എസ് സംസ്ഥാന സഹപ്രാന്ത പ്രചാരക് കെ.കെ ബാലറാം യോഗത്തില്‍ പങ്കെടുത്തു. സാധാരണ ബിജെപിയില്‍ ഔദ്യോഗിക ചുമതലയുള്ള ആര്‍എസ്എസ് പ്രചാരകന്മാര്‍ മാത്രമേ ഇത്തരം യോഗങ്ങള്‍ക്ക് എത്താറുള്ളൂ. എന്നാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ ബാലറാമിനെ കൂടെ യോഗത്തിന് വിളിച്ച് ആര്‍എസഎസ് ഘടകത്തിന്റെ പ്രസക്തി വിശദീകരിക്കുകയായിരുന്നു അമിത് ഷാ.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയാല്‍ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പുനല്‍കിയാതായി സൂചനയുണ്ട്. അരുവിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കനുസരിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനും ധാരണയായി.
കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിനാകും എല്ലാത്തിന്റേയും ചുമതല. ആര്‍എസ്എസ് പിന്തുണയില്ലാതെ ഒന്നും നടക്കില്ല. അതിനാല്‍ വിഭാഗിയ വിട്ട് ഒന്നിക്കുക. ആര്‍എസ്എസ് പറയുന്നതു പോലെ പ്രവര്‍ത്തിക്കുക. അതിലൂടെ തന്നെ ലക്ഷ്യം കേരളത്തില്‍ കൈവരിക്കാം. ഭിന്നതയുമായി നടന്നാല്‍ എല്ലാം പൊളിയും. ബിജെപി ഒറ്റക്കെട്ടാണെന്ന ബോധം സമൂഹത്തിലുണ്ടാക്കണം. അതിനുള്ള അവസരമാകണം അരുവിക്കര ഉപതെരഞ്ഞെടുപ്പ്. നല്ല പ്രവര്‍ത്തനം കാഴ്ച വച്ചാല്‍ അല്‍ഭുതമുണ്ടാകും. മുഴുവന്‍ സംഘടനാ ശേഷിയും നെയ്യാറ്റിന്‍കരയ്ക്ക് സമാനമായി അരുവിക്കരയില്‍ എത്തണം. ജയസാധ്യതയുമുണ്ട്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏത് സീറ്റിലും ജയിക്കാന്‍ കഴിയില്ല. സംസ്ഥാനത്തുട നീളം സംഘടന കേന്ദ്രീകരിക്കുമ്പോള്‍ വലിയ നേട്ടങ്ങളുണ്ടാക്കാനുള്ള കരുത്ത് കേരളത്തില്‍ ബിജെപിക്കില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















