മൊബൈല്‍ കോള്‍ നിരക്കുകള്‍ 10-15 ശതമാനം വര്‍ധിക്കും

രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ 10 മുതല്‍ 15 ശതമാനംവരെ വര്‍ധിച്ചേക്കും. ടെലികോം സ്‌പെക്ട്രം ലേലം ഉയര്‍ന്നനിരക്കില്‍ പോയതാണ് കോള്‍ നിരക്കുകളെ ബാധിക്കുക. ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ കാലാവധി തീരുന്ന ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനാണ് മുഖ്യമായും ലേലത്തിലൂടെ ശ്രമിച്ചത്. അതേസമയം, റിലയന്‍സ് ജിയോ, ടാറ്റ ടെലി സര്‍വീസസ്, ടെലിവിങ്‌സ് (യൂണിനോര്‍), എയര്‍സെല്‍ എന്നിവ പുതിയ ലൈസന്‍സിനായി ശ്രമം നടത്തി.
ലേലത്തില്‍ സര്‍ക്കാരിന് 1.10 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. 80,000 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്താണിത്. 19 ദിവസം നീണ്ട ലേലം ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. 1,09,874 കോടി രൂപയുടെ ബിഡ്ഡുകളാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത്.
2015-16 കാലത്ത് ലൈസന്‍സ് കാലാവധി തീരുന്ന ഐഡിയ സെല്ലുലാറിന്റെ ഒമ്പത് ലൈസന്‍സുകള്‍, റിലയന്‍സ്, വോഡഫോണ്‍ എന്നിവയുടെ ഏഴുവീതം ലൈസന്‍സുകള്‍, ഭാരതി എയര്‍ടെല്ലിന്റെ ആറ് ലൈസന്‍സുകള്‍ എന്നിവയും ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നു. 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ ഉള്‍പ്പെട്ട സ്‌പെക്ട്രമാണ് കൂടുതലും ലേലത്തില്‍ ഉണ്ടായിരുന്നത്. 2014ല്‍ ലേലത്തില്‍ പോകാതിരുന്ന 1800 മെഗാഹെര്‍ട്‌സും 2013ല്‍ വിറ്റുപോകാതിരുന്ന സിഡിഎംഎ ബാന്‍ഡ് ഫ്രീക്വന്‍സികളും ഇത്തവണ ലേലത്തിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















