വഴിവക്കില്‍ കിടന്നുറങ്ങിയവരെ കാറിടിപ്പിച്ചു കേസ്; മാധ്യമങ്ങളെ വിലക്കണമെന്ന സല്‍മാന്റെ ആവശ്യം കോടതി തള്ളി

വഴിവക്കില്‍ കിടന്നുറങ്ങിയവരെ കാറിടിപ്പിച്ചു കേസില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന സല്‍മാന്‍ ഖാന്റെ ആവശ്യം കോടതി തള്ളി. പതിമുന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ മുംബൈ കോടതി സല്‍മാന്റെ മൊഴി രേഖപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാണ് ബോളിവുഡ് താരം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ ആവശ്യം നിരാകരിച്ചു.
വഴിയരികില്‍ കിടന്നുറങ്ങിയവരുടെ മേല്‍ സല്‍മാന്‍ മദ്യലഹരിയില്‍ തന്റെ എസ്.യു.വി ഓടിച്ചു കയറ്റിയെന്നാണ് കേസ്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2002 സെപ്റ്റംബര്‍ 28നാണ് സംഭവം നടന്നത്. കുറ്റകരമായ നരഹത്യ കേസിലാണ് സല്‍മാനെ പ്രതിചേര്‍ത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















