ആം ആദ്മി പാര്‍ട്ടിയില്‍ വീണ്ടും കലാപം: പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന കേജ്‌രിവാളിന്റെ ശബ്ദരേഖ പുറത്ത്, സംഭാഷണങ്ങള്‍ കേജ്‌രിവാളിന്റെതല്ലെന്ന് എഎപി

ആം ആദ്മി പാര്‍ട്ടിയില്‍ വീണ്ടും കലാപം രൂക്ഷമാകുന്നു. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് കേജ്‌രിവാളിന്റെ പുതിയ വിവാദം. മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും കേജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. യാദവും സംഘവും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപിയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ തുടര്‍ന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ഇന്നു ചേരാനിരിക്കെയാണ് ഇത്തരത്തിലൊരു പുതിയൊരു വിവാദം ഉടലെടുത്തിരിക്കുന്നത്.
ഡല്‍ഹി എംഎല്‍എമാരെ ഉള്‍പ്പെടുത്തി കേജ്‌രിവാള്‍ പ്രാദേശിക പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ചതായി യോഗേന്ദ്ര യാദവ് പക്ഷം ആരോപിച്ചിരുന്നു. മാപ്പ് എഴുതിത്തന്നെങ്കിലും ബാഹ്യ ശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങി യോഗേന്ദ്ര യാദവ് സമവായം അട്ടിമറിച്ചെന്നാണു മറുഭാഗത്തിന്റെ മറുപടി. വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളും മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇരുപക്ഷവും ഹാജരാക്കി. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, പ്രഫ. അനന്ത് കുമാര്‍ എന്നിവരെ സമിതിയില്‍ നിന്നും പുറത്താകാന്‍ കേജ്‌രിവാള്‍ പക്ഷം കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.
അസത്യങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, കേജ്‌രിവാള്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു, ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു ഭരണഘടന നീക്കി, കളങ്കിതര്‍ക്കു ടിക്കറ്റ് നല്‍കി, നിരന്തരം അഭ്യര്‍ഥിച്ചിട്ടും കൂടിക്കാഴ്ചയ്ക്കു സമയമനുവദിച്ചില്ല തുടങ്ങി ആരോപണങ്ങളാണ് ഇന്നലെ വിമതപക്ഷം കേജ്രിവാളിനെതിരെ ഉന്നയിച്ചിരുന്നത്. എന്നാല്‍, പുറത്തായ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെജ്‌രിവാളിന്രേതാണെന്ന ആരോപണങ്ങള്‍ ആംആദ്മി നിഷേധിച്ചിട്ടുണ്ട്. കെജ്‌രിവാള്‍ ഒരിക്കലും ഇത്തരം രൂക്ഷമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ഫോണ്‍ സംഭാഷണം താന്‍ കേള്‍ക്കാത്തിടത്തോളം കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എ.എ.പി നേതാവ് സത്യേന്ദ്ര കുമാര്‍ ജയിന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















