ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വരുന്ന വെട്ടുക്കിളി ശല്യം... ചൈനയ്ക്കുവേണ്ടി കളത്തിലിറങ്ങാമെന്ന പാകിസ്താന്റെ മോഹം നടക്കില്ല, വെട്ടുകിളികള്‍ വിളവ് നശിപ്പിക്കില്ല, ഇത് മോദിയുടെ ഉറപ്പ്

പാകിസ്താന്റെ കടന്നാക്രമണത്തിനു അതെ നാണയത്തില്‍ തിരിച്ചടി കൊടുക്കാറുള്ള ഇന്ത്യന്‍ സൈന്യം ഇത്തവണ പ്രതിരോധം ശക്തിപ്പെടുത്താന്‍ സംയപനം പാലിക്കുകയാണ് ചെയുന്നത് .മനുഷ്യന്റെ അത്യന്താപേക്ഷിതമായ ആഹാരം തട്ടിത്തെറുപ്പിക്കുന്നവനാരായിരുന്നാലും അത് മാപ്പര്‍ഹിക്കാന്‍ കഴിയാത്ത അപരാധം തന്നെയാണ് .ഒട്ടനവധി സംസ്ഥാനങ്ങള്‍ നിലവില്‍ വെട്ടുക്കിളി ശല്യം അഭിമുഖീകരിക്കുകയാണ് .
സാധാരണയായി കൂട്ടം കൂട്ടമായി ഒരു പ്രത്യേയക ദിശയിലേക്ക് സഞ്ചരിക്കുന്ന ഇവര്‍ വിളനിലങ്ങള്‍ നിമിഷനേരംകൊണ്ടാണ് തരിശാക്കുന്നത് .പാകിസ്ഥാന്‍ അഭിമുഖീകരിച്ച വെട്ടുക്കിളി ആക്രമണം ദൗര്‍ഭാഗ്യകരമായി തന്നെയാണ് ഇന്ത്യ കണ്ടിരുന്നത് .എന്നാല്‍ കാര്‍ഷിക വിളവെടുപ്പിനു തയ്യാറായി നില്‍ക്കുന്ന കര്‍ഷകരുടെ നെഞ്ചത്തടിച്ചുകൊണ്ട് നടത്തുന്ന കിരാത നടപടി പാക്കിസ്ഥാന്‍ ഭരണകൂടം അറിഞ്ഞതേ ഇല്ല എന്ന് പറഞ്ഞു കയ്യൊഴിയാന്‍ കഴിയില്ല .വെട്ടുകിളികളുടെ സഞ്ചാരപാത ,അവയുടെ ഉത്ഭവ സ്ഥലം എന്നിവയെല്ലാം സാറ്റിലൈറ്റ് സംവിധാനത്തിലൂടെ അനായാസം കണ്ടെത്താന്‍ കഴിയുന്നതാണ്എന്നാല്‍ ഇത് യുദ്ധതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണോ ,മുതലെടുപ്പിനായുള്ള ശ്രമമാണോ എന്നാലൊന്നും വ്യക്തമല്ല .
കാശ്മീര്‍ പിടിച്ചെടുക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമായി ഇന്ത്യന്‍ അതിര്‍ത്തികളില്‍ വെടിവെപ്പ് ലംഘനം നടത്തുന്നത് മഹത്തായ കാര്യമായാണ് ഇമ്രാന്‍ ഭരണകൂടം കാണുന്നത് .അതിനാല്‍ തന്നെ കോവിഡ് പടരുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ ജനതയുടെ അന്നം മുട്ടിച്ചു കളയാം എന്ന ചിന്ത അവരുടെ മനസ്സില്‍ ഉദിച്ചില്ലങ്കിലേ അത്ഭുതമുള്ളു .അത്രയ്ക്ക് ഉളുപ്പില്ലാത്ത ഭരണാധികാരികളാണ് പാകിസ്താന്റേതെന്നത് സമീപകാല ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാണ് .എന്നാല്‍ വെട്ടുകിളികള്‍ നേരിടാന്‍ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്ററെ കഠിനമായ ശ്രമം
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കീടനാശിനി കമ്പനി പ്രതിനിധികളുടെയും യോഗം മൂന്നു തവണ വിളിച്ചുകഴിഞ്ഞു. കീടനാശിനി തളിക്കുന്നതിനുവേണ്ടി ഡ്രോണുകള്‍ അടക്കമുള്ളവ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും തുടങ്ങിക്കഴിഞ്ഞു. പച്ചക്കറി കൃഷിക്കും പയര്‍ വര്‍ഗങ്ങള്‍ക്കുമാണ് വെട്ടുകിളി ആക്രമണം നിലവില്‍ ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ മറ്റുവിളകളെ ബാധിക്കാത്ത തരത്തില്‍ കാലവര്‍ഷത്തിന് മുമ്പ് വെട്ടുകിളി ഭീഷണി ഒഴിവാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.ഇത് ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ വലിയ നാശനഷ്ടം ഈ അദ്ധ്യേന വര്‍ഷത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട് മധ്യപ്രദേശില്‍നിന്ന് യുപിയിലെ ഝാന്‍സി ജില്ലയില്‍ ബുധനാഴ്ച വെട്ടുകിളികള്‍ എത്തിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വെട്ടുകിളികള്‍ എത്തിയിട്ടുള്ളത്. വെട്ടുകിളി ആക്രമണം മുന്നില്‍ക്കണ്ട് പഞ്ചാബ് അതീവ ജാഗ്രത പാലിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.യുദ്ധകാല അടിസ്ത്ഥാനത്തിലുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമാകുന്നത് .
ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്താനില്‍നിന്ന് വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. രാജസ്ഥാനിലെ 18ഉം മധ്യപ്രദേശിലെ 12ഉം ജില്ലകളിലെ വിളകളെ അവ നശിപ്പിച്ചു. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള വെട്ടുകിളി ആക്രമണമാണ് മധ്യപ്രദേശിലുണ്ടായത്.അതിനാല്‍ തന്നെ കൂടുതല്‍ വിളനിലങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള അടിയന്തിര നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ പട്ടിണി മരണം ഉളപ്പടെ സൃഷ്ടിക്കാന്‍ പൈശാചിക മനോഭാവം തുടരുന്ന പാകിസ്ഥാന് കഴിയും .അതിനാല്‍ തന്നെ ഏതു വിധേയനെയും വെട്ടുകിളികളുടെ വ്യാപനം തടയുക അത്യന്താപേക്ഷിതമാണ് .കനത്ത വിളനാശത്തിന് കാരണമായ വെട്ടുകിളി ആക്രമണം രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു എന്ന ആശങ്കാ ജനകമായ കാര്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് .
രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങള്‍ക്കുശേഷം വെട്ടുകിളി ആക്രമണം മഹാരാഷ്ട്ര, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. നാല് സംസ്ഥാനങ്ങളിലെ 20 ജില്ലകളില്‍ 47000 ഹെക്ടര്‍ പ്രദേശത്ത് മരുന്ന് തളിക്കല്‍ നടത്തിക്കഴിഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയം 11 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.അതിനാല്‍ തന്നെ വ്യാപകമായ കൃഷി നാശം ഉണ്ടാകില്ല എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍ .
ഈ ആക്രമണത്തിന് കാരണമായ വെട്ടുകിളികളുടെ ഉറവിടം പാകിസ്ഥാനായാതിനാല്‍ ഔദ്യോഗികമായി അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആരംഭിക്കാനുള്ള സാധ്യതകളും ഏറി വരുന്നുണ്ട്.എന്നാല്‍ ഇത്തരം വിദ്യകള്‍ കൊണ്ടൊന്നും ഇന്ത്യ എന്ന കെട്ടുറപ്പുള്ള രാജ്യത്തെ തകര്‍ക്കാന്‍ പറ്റും എന്ന പാകിസ്ഥാന്റെ മോഹത്തിന് തിരിച്ചടി നല്‍കുവാനായി പുതിയ തന്ത്രങ്ങളാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത് .ഒരു യുദ്ധം നടത്തുന്നതിന് മുന്‍പേ ശത്രുവിന് ശക്തി ബോധ്യപ്പെടുത്തിയാല്‍ അല്പമെങ്കിലും ബോധം ബാക്കിയുണ്ടെങ്കില്‍ ഉചിതമായി പിന്‍വാങ്ങുകയാണ് വേണ്ടത്
https://www.facebook.com/Malayalivartha