പോലീസ് 8 ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച നക്‌സല്‍ ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

നക്‌സല്‍ ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പോലീസ് 8 ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച ഭീകരനനാണ് കൊല്ലപ്പെട്ടത്. നക്‌സല്‍ മിലിട്ടറി പ്ലാറ്റൂണ്‍ 2-ലെ അംഗമായ ദസ്രു പുനേം ആണ് സുരക്ഷാജീവനക്കാരുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേഖ് പല്ലവ വ്യക്തമാക്കി.
ഛത്തീസ്ഗഢിലെ ബിജാപുരില്‍ ചൊവ്വാഴ്ചയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. വനപ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ റിസര്‍വ് ഗാര്‍ഡിന്റേയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനു നേരെയും സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് ദസ്രു പുനേം കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























