ശക്തമായ മണ്ണിടിച്ചിലിൽ 20 പേര്‍ മരിച്ചു; ദക്ഷിണ അസമിലെ ബരാക് താഴ്വരയിൽ ഇന്ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ 20ലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു

ദക്ഷിണ അസമിലെ ബരാക് താഴ്വരയിൽ ഇന്ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ 20ലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തെക്കേ അസമിലെ ബരാക് വാലി മേഖലയിലെ മൂന്നു ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ദക്ഷിണ അസമിലെ മൂന്ന് ജില്ലകളിലുള്ള വിവിധ പ്രദേശങ്ങളിലായി കടുത്ത മഴയാണ് രണ്ട് ദിവസമായി പെയ്തുകൊണ്ടിരിക്കുന്നത്. മരിച്ചവരില്‍ ഏഴു പേർ കച്ചര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. മറ്റ് ഏഴുപേര്‍ ഹൈലാകണ്ടി ജില്ലയില്‍ നിന്നുള്ളവരും ആറു പേര്‍ കരിംഗഞ്ച് ജില്ലയില്‍ നിന്നുമുള്ളവരാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി വലിയ പ്രളയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതേത്തുടർന്ന് 3.72 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഗോള്‍പാര ജില്ലയിലാണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്.
പ്രളയം ബാധിച്ച് ഇതുവരെ ആറ് പേര്‍ മരിച്ചിട്ടുണ്ട്. 348 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതിന് പുറമെ, 27,000 ഹെക്ടര്‍ കൃഷി ഭൂമി നശിക്കുകയും ചെയ്തു. അസം സംസ്ഥാന ദുരന്ത നിവാരണം അതോററ്റിയാണ് ഈ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി വലിയ പ്രളയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.
അതിനുദാഹരണമാണ് മേഘാലയയിലെ ഗാരോ ഹില്‍സില്‍ മിന്നല്‍ പ്രളയമുണ്ടായത് ഇതിനെ തുടര്‍ന്ന് കൊറോണ ക്വാറന്റീന്‍ കേന്ദ്രത്തിലുണ്ടായിരുന്നവരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. തിങ്കളാഴ്ച മേഘവിസ്‌ഫോടനത്തിന് പിന്നാലെയാണ് പ്രളയമുണ്ടായത്.
പലപ്രദേശങ്ങളിലും വെള്ളം ആറടിയിലധികം ഉയര്‍ന്നു. പടിഞ്ഞാറന്‍ ഗാരോഹില്‍സില്‍ റാക്‌സമഗ്രെ മാര്‍ക്കറ്റ് പൂര്‍ണ്ണമായും വെള്ളത്തിനടയിലായി. റാക്‌സമഗ്രെ നഗരത്തിലെ ഒരു സ്‌കൂളിലുണ്ടായിരുന്ന ക്വാറന്റീന്‍ കേന്ദ്രവും മുങ്ങി. ക്വാറന്റീന്‍ കേന്ദ്രത്തിലുണ്ടായിരുന്നവരെ ഉയര്‍ന്ന നിലകളുള്ള മറ്റൊരു കെട്ടിടത്തിലേക്ക് അധികൃതര്‍ മാറ്റി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരായിരുന്നു ക്വാറന്റീന്‍ കേന്ദ്രത്തിലുണ്ടായിരുന്നത്. ഇവര്‍ കോവിഡ് പരിശോധന ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
മേഘവിസ്‌ഫോടനത്തിന് പിന്നാലെ തുടര്‍ച്ചയായി കനത്ത മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.
ഈ വർഷം സാധാരണയിൽ കവിഞ്ഞ മഴയുണ്ടാവുമെന്നാണ് കാലവസ്ഥാ നിരീക്ഷകർ സൂചിപ്പിക്കുന്നത്. കാലവർഷം സാധാരണ നിലയിലാണെങ്കിൽ തന്നെ ആഗസ്റ്റിൽ അധിവർഷം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കൊവിഡ്-19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു ഗുരുതര വെല്ലുവിളിയാണ്. ഈ സാഹചര്യം മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനൊപ്പം കാലവർഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.
“ക്വാറന്റൈൻ സൗകര്യങ്ങൾക്കായി സർക്കാർ മൊത്തം 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാത്ത്റൂമോട് കൂടിയ രണ്ടര ലക്ഷത്തിലധികം മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനുള്ള കെട്ടിടങ്ങൾ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന വെല്ലുവിളി. ഇതിനു വേണ്ടി (കെട്ടിടങ്ങൾ) ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏത് മോശമായ സാഹചര്യവും നേരിടാൻ നാം തയ്യാറെടുത്തേ പറ്റൂ.” – മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























