പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ ബോട്ടുമുങ്ങി 43 പേര്‍ മരിച്ചു, 63 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു

പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ കാംചട്ക ഉപദ്വീപിന് സമീപം റഷ്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങി 43 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബോട്ടില്‍ 132 പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. ഇവരില്‍ 63 പേരെ രക്ഷപ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
ബോട്ടിലുണ്ടായിരുന്നവരില്‍ 78 പേര്‍ റഷ്യന്‍ പൗരന്‍മാരാണ്. 54 പേര്‍ വിദേശീയരാണെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 15 മത്സ്യബന്ധന തൊഴിലാളികളെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. റഷ്യ, മ്യാന്‍മര്‍, ഉക്രെയിന്‍ , ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് കപ്പലിലുണ്ടായിരുന്നതെന്ന് റഷ്യന്‍ മന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















