കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി, ഭീകരര്‍ നുഴഞ്ഞുകയറിയതിനെ തുടര്‍ന്ന് പോരാട്ടം ഇപ്പോഴും തുടരുന്നു

കശ്മീരില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. വടക്കന്‍ കശ്മീരിലെ പഠാനിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. അതിര്‍ത്തിയിലെ ഗ്രാമത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇപ്പോഴും പോരാട്ടം തുടരുകയാണ്. അതിര്‍ത്തിക്കടുത്തുള്ള ഹാര്‍ദുഷൂര ഗ്രാമത്തില്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന നടത്താനെത്തിയ പൊലീസിനു നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.
ഇതോടെ പൊലീസ് തിരിച്ചടിക്കുകയായിരുന്നു. ഭീകരരെ കീഴടക്കാനായി സൈന്യവും പൊലീസിനോടൊപ്പം ചേര്‍ന്ന് തിരിച്ചടിക്കാനാരംഭിച്ചിട്ടുണ്ട്. മൂന്ന് ഭീകരരാണ് പ്രദേശത്തുള്ള ഒരു വീട്ടില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഗ്രാമങ്ങളിലും ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചനയുണ്ട്. സമീപത്തെ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനായി ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















