Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സിപിഎം പാര്‍ട്ടികോണ്‍ഗ്രസിന് ഇന്ന് തുടക്കം, മുതിര്‍ന്ന അംഗം മുഹമ്മദ് അമീന്‍ പതാക ഉയര്‍ത്തും,പുതിയ സെക്രട്ടറിയെ അറിയാന്‍ 19വരെ കാത്തിരിക്കണം

14 APRIL 2015 08:06 AM IST
മലയാളി വാര്‍ത്ത.

പ്രകാശ് കാരാട്ടിന് പകരക്കാരന്‍ ആര് എന്നതാണ് ഇന്നാരംഭിക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഏറ്റവും ആകാംക്ഷ ഉയര്‍ത്തുന്ന ചോദ്യം ഇതാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടി മാധ്യമങ്ങള്‍ നേതാക്കളെ പലവുരി കണ്ടതാണ്. സാധാരണ, പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് തന്നെ പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് കൃത്യമായ ധാരണ സി.പി.എമ്മില്‍ രൂപപ്പെടാറുള്ളതാണ്. എന്നാല്‍ ഇത്തവണ അത്തരമൊരു ധാരണ രൂപപ്പെടാത്തതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുന്ന 19 വരെ കാത്തിരിക്കേണ്ടി വരും . മുതിര്‍ന്ന പി.ബി അംഗം സീതാറാം യെച്ചൂരിയുടെ പേരിന് തന്നെയാണ് ഇപ്പോഴും മേല്‍ക്കൈ. എസ്. രാമചന്ദ്രന്‍ പിളളയുടെ പേരും പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ട്. ആന്ധ്രയില്‍ നിന്നുളള പി.ബി അംഗം ബി. വി.രാഘവലു കടന്നു വരാനുളള സാദ്ധ്യതയും തളളാനാവില്ല.
 സംഘടനാ ചുമതല വഹിക്കുന്ന പി.ബി അംഗം ജനറല്‍ സെക്രട്ടറിയാവുകയെന്ന പതിവനുസരിച്ചാണെങ്കില്‍ സാദ്ധ്യത എസ്.ആര്‍.പിക്കാണ്. 77 കാരനായ എസ്. ആര്‍.പിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന താല്‍പ്പര്യം കേരള ഘടകത്തിനുണ്ട്. അതേ സമയം, ദേശീയ രാഷ്ട്രീയത്തിലെ സജീവ ഇടപെടലുകളും, പൊതു സ്വീകാര്യതയും ബംഗാള്‍ ഘടകത്തിന്റെ പിന്തുണയും യെച്ചൂരിയുടെ പേരിന് പ്രാമുഖ്യം നല്‍കുന്നു. സ്ഥാനമൊഴിയുന്ന കാരാട്ടിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാവും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാവില്ലെന്ന് നേതാക്കള്‍ പറയുന്നു. അവസാന ദിവസത്തിന് മുമ്പ് പി.ബിയില്‍ ധാരണയുണ്ടാക്കാനുളള ശ്രമത്തിലാണ് കാരാട്ട്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും എസ്. ആര്‍.പിയും 1985 ല്‍ കേന്ദ്ര കമ്മിറ്റിയിലും 1992 ല്‍ പി.ബിയിലും എത്തിയത് ഒരുമിച്ചാണ്. ജനറല്‍ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യയാണ് മൂവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്.
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും നിരുപം സെന്നും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകുമെന്നാണ് സൂചന.തന്നെ ഒഴിവാക്കണമെന്ന് ബുദ്ധദേവ് ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നിരുപം സെന്നും ഒഴിഞ്ഞേക്കും. പകരം, കിസാന്‍സഭാ ജനറല്‍ സെക്രട്ടറിയായ ബംഗാളില്‍ നിന്നുളള മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം ഹനന്‍മുളള പി.ബിയില്‍ എത്തിയേക്കും. മുഹമ്മദ് സലിം , സുഭാഷിണി അലി എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. 15 അംഗ പൊളിറ്റ് ബ്യൂറോയില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേരെത്താനുളള സാധ്യത കുറവാണ്. എന്നാല്‍, എ.കെ. ബാലന്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends