മസറാത്ത് ആലത്തിന്റെ അറസ്റ്റ്: ജമ്മുവില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു, ബന്ദിനിടെ പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി

വിഘടനവാദി നേതാവ് മസ്രത് ആലം ഭട്ടിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ജമ്മുകാശ്മീരില്‍ വന്‍പ്രതിഷേധം. ആഹ്വാനം ചെയ്ത ബന്ദിനിടെ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. നിരവധി പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ജനക്കൂട്ടം അക്രമാസക്തമായതോടെ പോലീസ് പ്രക്ഷോഭകര്‍ക്ക് നേരെ വെടിവച്ചു.
പോലീസ് നടത്തിയ വെടിവയ്പില്‍ ഒരു യുവാവ് മരിച്ചു. നര്‍ബല്‍ ജില്ലയിലാണ് വെടിവയ്പുണ്ടായത്. ബന്ദിനിടെ പ്രതിഷേധ പ്രകടനം നടത്തിയ യുവാക്കള്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. പിരിഞ്ഞു പോവാന്‍ നിര്‍ദ്ദേശിച്ചിട്ടും ജനങ്ങള്‍ തയ്യാറാവാതെ വന്നതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. വളരെ സമാധാനപരമായ പ്രകടനമായിരുന്നു നടത്തിയിരുന്നതെന്ന് നാട്ടുക്കാര്‍ പറഞ്ഞു.
സമീപപ്രദേശങ്ങളിലും പൊലീസിനു നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആലമിനെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബന്ദ് ജനജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മസാറത് ആലത്തിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ഇന്നലെ ശ്രീനഗറിലുണ്ടായ പ്രതിഷേധത്തിനിടെ 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























