ഗര്‍ഭിണിയെ കുന്നിന്‍മുകളില്‍ നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; കാമുകന്‍ അറസ്റ്റില്‍

ഗര്‍ഭിണിയായ കാമുകിയുടെ മുഖം കല്ലുകൊണ്ട് ഇടിച്ചു ചതച്ച ശേഷം കുന്നിന് മുകളില്‍ നിന്നും താഴേയ്ക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് ഒടുവില്‍ പിടിയിലായി. രാജസ്ഥാനിലെ നഹര്‍ഗറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ 150 അടി ഉയരത്തില്‍ അബോധാവസ്ഥയില്‍ 12 മണിക്കൂറുകള്‍ ചെലവിട്ട 22 കാരിയെ രക്ഷിച്ചത് പിറ്റേന്ന് അതിലേ പോയ വഴിപോക്കരായിരുന്നു.
ഉടനീളം മുറിവുകളുമായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോള്‍ ഐസിയുവിലാണ്. യുവതി നാലുമാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിന്റെ കാര്യം സംശയകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാനുള്ള നിര്‍ദേശം സ്വീകരിക്കാതിരുന്നതാണ് അക്രമത്തിന് കാരണമായതെന്ന് പെണ്‍കുട്ടി പിന്നീട് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിവാഹം കഴിക്കാനുള്ള പെണ്‍കുട്ടിയുടെ സമ്മര്‍ദ്ദം അവസാനിപ്പിക്കാന്‍ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കി കാമുകന്‍ അവരെ കുന്നിന്‍ മുകളിലേക്ക് കൊണ്ടുപോകുകയും ഉദ്ദേശം നടപ്പാക്കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























