ഒരു ഭാഗത്ത് ഇന്ത്യന്‍ യുദ്ധക്കപ്പല്‍ മറുഭാഗത്ത് അമേരിക്കന്‍ കപ്പലുകളും ചൈനയ്ക്കെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; ചൈനയെ തുരത്താന്‍ ഇനി പുതിയ തന്ത്രം.. അജിത് ഡോവല്‍ മുന്നില്‍ നിന്ന് നയിക്കും; ലഡാക്കില്‍ ഇന്ത്യ സൈനിക നീക്കം ശക്തമാക്കുമ്പോൾ...

ഇന്ത്യ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനു സമീപം സൈനിക സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇപ്പോഴിതാ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിന് സമീപം സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ തന്നെയാണ് കരുതലോടെ നീങ്ങാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നത്.
അതേസമയം അജിത് ഡോവലിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചൈനയെ പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്‍കിയതായാണ് വിവരം. കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡോവലിനോട് നിലവിലെ സാഹചര്യം വിശദീകരിച്ചു. കൂടാതെ ഐ.ബിയുടെയും റോയുടെയും മേധാവികള്‍ അവരുടെ വിലയിരുത്തലുകളും ഡോവലിന് മുന്നില്‍ ധരിപ്പിച്ചിട്ടുണ്ട്.
വരുംമാസങ്ങളില്‍ ചൈനയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന നീക്കങ്ങളെ കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകള്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാറും റോ സെക്രട്ടറി സാമന്ത് ഗോയലും ഡോവലിനോട് വിശദീകരിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തില്‍ പങ്കെടുത്തു. ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. എന്നാല്‍ വരും ദിവസങ്ങളില്‍ രാജ്യം എന്ത് തന്ത്രമാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യ സ്വീകരിച്ച ശ്രമങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് സൈന്യം ശനിയാഴ്ച രാത്രി പാന്‍ഗോംഗ് തടാകത്തിന് സമീപം പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ നടത്തിയെങ്കിലും പൂര്‍ണമായും ഇന്ത്യന്‍ സൈന്യം അവരുടെ നീക്കം തടഞ്ഞുവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരം സൈനികരുടെ പിരിമുറുക്കം ഒഴിവാക്കാന്‍ ബ്രിഗേഡ് കമാന്‍ഡര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശനിയാഴ്ച രാത്രിയോടെ ഉണ്ടായ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നാണ് തല്‍സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തീരുമാനമെടുത്തത്.
പാന്‍ഗോങ് തടാകത്തിന്റെ തെക്കന്‍തീരത്തെ പ്രദേശങ്ങള്‍ കയ്യേറാനുള്ള ചൈനയുടെ പുതിയ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമാന്തരമായ പ്രദേശങ്ങളില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 29-ാം തിയതി അര്‍ധരാത്രിയോടെയും 30-ാം തിയതി പുലര്‍ച്ചയോടെയുമാണ് പാന്‍ഗോങ് തടാകത്തിന്റെ തെക്കന്‍തീരത്തെ തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള നീക്കങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
അതേസമയം ഇന്ത്യന്‍ നാവികസേന ദക്ഷിണ ചൈനാക്കടലില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചുവെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. ഗാല്‍വാന്‍ ഏറ്റുമുട്ടല്‍ കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷമുള്ള ഇന്ത്യന്‍ നടപടി ഇത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ സാന്നിധ്യത്തിനെതിരെ ചൈന രംഗത്തെത്തിയിട്ടുണ്ട്. തെക്കന്‍ ചൈനാ കടല്‍ പ്രദേശത്ത് യുദ്ധക്കപ്പല്‍ വിന്യസിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും പ്രദശത്ത് വിന്യസിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാ കടലിന്റെ മറുഭാഗത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സേനകളുമായി ഇന്ത്യന്‍ യുദ്ധക്കപ്പല്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ നാവികസേനയുടെ വിന്യാസം ചൈനീസ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചയില്‍ തര്‍ക്ക പ്രദേശത്ത് യുദ്ധക്കപ്പലിന്റെ സാന്നിധ്യത്തെക്കുറിച്ച് ചൈന പരാതിപ്പെട്ടിരുന്നു.
കിഴക്കന്‍ ലഡാക്ക് മേഖലയില്‍ വര്‍ധിച്ചുവരുന്ന ശത്രുത കണക്കിലെടുത്ത് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാക്കടല്‍ മേഖലയില്‍ വിന്യസിച്ചതില്‍ വ്യക്തമായ മുന്നറിയിപ്പുണ്ടെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ നാവികസേന തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. ചൈനക്കാര്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ച് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് പോകുന്ന മലാക്ക കടലിടുക്കിലും നിരീക്ഷണം സജീവമാക്കി. അമേരിക്കന്‍ നാവികസേനയുടെ ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും ദക്ഷിണ ചൈനാക്കടല്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യന്‍ നാവികസേന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമുള്ള മലാക്ക കടലിടുക്കിലും ചൈനീസ് നാവികസേന ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിക്കുന്ന വഴിയിലും ചൈനീസ് നാവികസേനയുടെ ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നാവികസേന പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























