അവസാനം കോടതി കനിഞ്ഞു; ഡോ കാഫീന്‍ ഖാന് ഒടുവില്‍ മോചനം; ദേശീയ സുരക്ഷാനിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി; മോചനം ഏഴു മാസങ്ങള്‍ക്ക് ശേഷം

ഉത്തര്‍പ്രദേശിലെ ബി.ജ.പി സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് ഡോ. കഫില്‍ ഖാന്‍. 2017യില്‍ ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലുണ്ടായ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഡോ കാഫീന്‍ ഖാന്റെ പേരി ദേശീയ തലത്തില്‍ ആദ്യം കേട്ടു തുടങ്ങിയത്. അന്ന് ഓക്‌സിജന്‍ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയില്‍ നിന്ന് പോലും പണംകൊടുത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കഫീല്‍ ഖാന്‍ എത്തിച്ചത് കുറച്ചുകുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സര്‍ക്കാരിന് വലിയ ക്ഷീണമായി. സര്‍ക്കാരിന്റെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഡോ കാഫീന്‍ ഖാന്‍ കാരണമായതോടെ സര്‍ക്കാരിന് അദ്ദേഹം ശത്രുവായി. ഇതിന്റെ ഫലമായി അന്ന് നടത്തിയ ഓക്‌സജന്‍ വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് അദ്ദേഹത്തെ യോഗി സര്‍ക്കാര്‍ അറസ്റ്റു ചെയതു. സംഭവത്തില്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും രണ്ട് വര്‍ഷം സസ്‌പെന്‍ഷനും അനുഭവിച്ചശേഷമാണ് കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചത്.
പക്ഷേ ഇതോടെ അവസനാനിച്ചിരുന്നില്ല ബി.ജെ.പി സര്‍ക്കാരിന് അദ്ദേഹത്തോടുള്ള ശത്രുത അതിന്റെ ഫലമായിരുന്നു സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ 2019 ഡിസംബറില്‍ അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഈ വര്‍ഷം ജനുവരിയിലാണ് മുംബൈയില്‍ നിന്നും ഡോ. കഫീല്‍ ഖാനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 10 ന് അലിഗഡ് സിജെഎം കോടതി ജാമ്യം ലഭിച്ചെങ്കിലും ഫെബ്രുവരി 15 ന് ദേശീയ സുരക്ഷാനിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തി ജയിലില്‍ ഇടുകയായിരുന്നു. നീണ്ട ഏഴുമാസകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി വരുന്നത്. ഡോ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഡോ. ഖാനെ ഉടന്‍ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
തടങ്കലില്‍ പാര്‍പ്പിച്ചതിനെ ചോദ്യം ചെയ്ത് ഡോ. കഫീല്‍ ഖാന്റെ അമ്മ നുഷത്ത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. മഥുര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഡോ. ഖാനെ ഉടന്‍ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മകനെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് അമ്മ നുഷത്ത് പര്‍വീണ്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഡോ. ഖാന്റെ തടങ്കല്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വിധിച്ചു. നേരത്തെ ഡോ. ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സൂപ്രിംകോടതിയെ സമീപിച്ചെങ്കിലും, അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. മുംബൈയില്‍ ഡോക്ടര്‍ കാഫീന്‍ ഖാനെ അറസ്റ്റു ചെയ്തപ്പോള്‍ തന്നെ അദ്ദേഹം തന്നെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ചരുന്നു. യുപി പോലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും കോടതിയിലേക്ക് കൊണ്ട് പോകുന്നത് വഴി കഫില്‍ ഖാന്‍ മാധ്യമങ്ങളോട് അന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























