നിര്‍ണായകമായ തീരുമാങ്ങളിലേക്ക് രാജ്യം; ലഡാക്കിലെ പാൻഗോങ് തടാകത്തിനു സമീപം സൈനിക സാന്നിധ്യം ശക്തമാക്കി ഇന്ത്യ, ചൈനയുടെ നീക്കം തടയാൻ ഡോവൽ ഇറങ്ങി! ചൈനയെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ സൈനികർക്ക് അനുമതി, ചൈനയുടെ മുട്ടുവിറപ്പിച്ച് ആ തീരുമാനം

കിഴക്കന്‍ ലഡാക്കിൽ കഴിഞ്ഞ ദിവസം ചൈന സംഘർഷം അഴിച്ച് വിട്ടിരുന്നു. ഇതിന്റെ പിന്നാലെ നിര്‍ണായകമായ തീരുമാങ്ങളിലേക്ക് രാജ്യം കടക്കുകയാണ്. വളരെ പ്രധാന പ്പെട്ട കേന്ദ്രങ്ങളില്‍ സൈനികസാന്നിധ്യം ശക്തമാക്കുവാനുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഡോവല്‍ യോഗം വിളിച്ചു. കിഴക്കൻ ലഡാക്കിലെ പാൻഗോങ് തടാകത്തിനു സമീപം സൈനിക സാന്നിധ്യം ശക്തമാക്കി കഴിഞ്ഞിരുന്നു ഇന്ത്യ. പ്രദേശത്ത് ഇപ്പോൾ തുടരുന്ന സ്ഥിതിക്ക് മാറ്റം വരുത്താനുള്ള ശ്രമം ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനു പിന്നാലെയാണ് ഈ നീക്കം തുടങ്ങിയത്. ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യൻ സൈന്യംകഴിഞ്ഞ ദിവസം പ്രതിരോധിച്ചിരുന്നു.
ലഡാക്ക് മേഖലയിലെ സൈനിക സാന്നിധ്യം ശക്തമാക്കാനും ചൈനയെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ സൈനികർക്ക് അനുമതി നൽകാനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷത വഹിച്ച യോഗം തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് യോഗം ചേർന്നത്. സൈന്യത്തിലെ മുതർന്ന ഉദ്യോഗസ്ഥരെ കൂടാതെ ഐ.ബിയുടെയും റോയുടെയും മേധാവികൾ ഡോവലിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
വരുംമാസങ്ങളിൽ ചൈനയിൽനിന്ന് പ്രതീക്ഷിക്കാവുന്ന നീക്കങ്ങളെ കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകൾ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാറും റോ സെക്രട്ടറി സാമന്ത് ഗോയലും ഡോവലിനു മുന്നിൽ അവതരിപ്പിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തിൽ പങ്കെടുത്തിരുന്നു. പാൻഗോങ് തടാകത്തിനു ചുറ്റുമുള്ള നിർണായക ഇടങ്ങളിലാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുള്ളതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാൻഗോങ് തടാകത്തിന്റെ തെക്കൻതീരത്തെ പ്രദേശങ്ങൾ കയ്യേറാനുള്ള ചൈനയുടെ പുതിയ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമാന്തരമായ പ്രദേശങ്ങളിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ഓഗസ്റ്റ് 29-ാം തിയതി അർധരാത്രിയോടെയും 30-ാം തിയതി പുലർച്ചയോടെയുമാണ് പാൻഗോങ് തടാകത്തിന്റെ തെക്കൻതീരത്തെ തൽസ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള നീക്കങ്ങൾ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഉന്നത സൈനിക-സുരക്ഷാ മേധാവികൾ കിഴക്കൻ ലഡാക്കിലെ സാഹചര്യങ്ങൾ ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ പ്രകോപനത്തെ കുറിച്ച് കരസേന മേധാവി എം.എൻ.നരവണെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ചൈന കടലില്‍ അതിനിർണ്ണായക നീക്കം ഇന്ത്യ നടത്തിയിരുന്നു. യുദ്ധക്കപ്പല്‍ വിന്യസിച്ചിരുന്നു. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയുടെ ഈ നീക്കം. ദക്ഷിണ ചൈന കടലിലേക്ക് ഒരു മുൻനിര യുദ്ധക്കപ്പൽ അയച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത്.
ദക്ഷിണ ചൈനാക്കടലിന്റെ മറ്റൊരു ഭാഗത്തുള്ള അമേരിക്കൻ യുദ്ധക്കപ്പലുമായി ഇന്ത്യൻ നാവികസേനാ കപ്പൽ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഇന്ത്യൻ യുദ്ധ കപ്പലിന്റെ വിന്യാസം ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന നയതന്ത്ര ചർച്ചയിൽ യുദ്ധക്കപ്പലിന്റെ സാന്നിധ്യം സംബന്ധിച്ച് ചൈീസ് അധികൃതർ എതിർപ്പ് ഉന്നയിച്ചിരുന്നുചൈനീസ് സർക്കാർ ഏറെ പ്രധാന്യം കൽപ്പിക്കുന്ന മേഖലയാണ് ദക്ഷിണ ചൈനാക്കടൽ. ഈ മേഖലയിൽ മറ്റൊരു രാജ്യത്തിന്റേയും യുദ്ധക്കപ്പൽ സാന്നിധ്യം അവർ ഇഷ്ടപ്പെടുന്നില്ല.
കിഴക്കൻ ലഡാക്ക് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്ത് വ്യക്തമായ സന്ദേശം നൽകുകയാണ് ദക്ഷിണ ചൈനാക്കടലിലെ യുദ്ധക്കപ്പൽ വിന്യാസത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലും നാവികസേനയുടെ വിവിധ യുദ്ധക്കപ്പലുകൾ വിന്യാസിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചൈന മറ്റു ഭൂഖണ്ഡങ്ങളിലേക്ക് കടക്കുന്ന മലാക്ക കടലിടുക്ക് മേഖലയിൽ ആണ് കൂടുതലും ശ്രദ്ധ കൊടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























