അതിര്‍ത്തിയില്‍ കൂടുതല്‍ യുദ്ധസന്നാഹങ്ങളൊരുക്കി ഇന്ത്യ... സുഖോയ് -30 എംകെഐ, മിഗ് -29, മിറാഷ് -2000 എന്നിവ മേഖലയിലെ എയര്‍ബേസുകളില്‍ വിന്യസിച്ചു

ലഡാക്കില്‍ ചൈനീസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ യുദ്ധസന്നാഹങ്ങളൊരുക്കി ഇന്ത്യ. സുഖോയ് -30 എംകെഐ, മിഗ് -29, മിറാഷ് -2000 എന്നിവ മേഖലയിലെ എയര്‍ബേസുകളില്‍ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് ഭാഗത്ത് കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ ഒരുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടേയും ഇവരുടെ വ്യോമസേനയുടേയും പ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
ഹോട്ടന്‍, ഗര്‍ ഗുന്‍സ, കാഷ്ഗര്‍, ഹോപ്പിംഗ്, ഡോംക സോംഗ്, ലിന്‍ഷി, ചൈനയുടെ പാംഗത് എയര്‍ബേസ്, ടിബറ്റന്‍ മേഖലകളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
ചൈനയുമായി സംഘര്‍ഷമുണ്ടായ ഏപ്രില്‍-മെയ് മാസങ്ങളുടെ തുടക്കത്തില്‍ തന്നെ സു-30, മിഗ്-29 വിമാനങ്ങളെ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. വ്യോമ അതിര്‍ത്തിയിലും ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha