ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ട പേമെന്റ് ആപ്പ് പേടിഎം മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തി

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ട പേമെന്റ് ആപ്പ് പേടിഎം മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയ വിവരം പേടിഎം ട്വിറ്ററിലൂടെ അറിയിച്ചു. “അപ്ഡേറ്റ്: ആന്‍ഡ് വി ആര് ബാക്ക്’ എന്നായിരുന്നു പേടിഎം ട്വീറ്റ്.
ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ നിരന്തരമായി പേടിഎം ലംഘിച്ചുവെന്നാണ് ടെക് ക്രഞ്ച് ഈ പുറത്താക്കലിന് കാരണമായി പറയുന്നത്. പേടിഎം പുതിയതായി അവതരിപ്പിച്ച “പേടിഎം ക്രിക്കറ്റ് ലീഗ്’ പരിപാടിയാണ് നടപടിക്ക് കാരണമായത്. പ്ലേ സ്റ്റോര്‍ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് പേടിഎം ക്രിക്കറ്റ് ലീഗ് എന്നായിരുന്നു ആക്ഷേപം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആപ്പ് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് കാണിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അറിയിപ്പ് ലഭിച്ചതെന്ന് പേടിഎം നേരത്തെ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























