Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

കേരളത്തിൽ ഉണ്ടായ ചരിത്രസംഭവം; ആ രണ്ടെണ്ണത്തിനെ ഉടൻ പൂട്ടും! കേരളത്തിൽ ഭീകരവിരുദ്ധ സ്‌കോഡിന്റെ പണിയെന്താണ് ? കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനം നടത്തി ഭീകരത സൃഷ്ടിക്കാൻ ലക്‌ഷ്യം വച്ചവരെ എൻഐഎ തൂക്കിയെടുത്തപ്പോൾ.....

20 SEPTEMBER 2020 07:58 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഭീകരത ഇല്ലേയില്ല എന്ന് പറയാൻ വേണ്ടിയാണോ ,വരുന്നിടത്തുവച്ചു കാണാം എന്ന് ചിന്തിച്ചതുകൊണ്ടാണോ എന്നൊന്നും വ്യക്തമല്ല .കേരളത്തിൽ ഭീകരവിരുദ്ധ സ്‌കോഡിന്റെ പണിയെന്താണ് എന്ന ചോദ്യം വിവാദമാവുകയാണ് .ദേശീയ ഏജൻസിയുടെ സഹായമില്ലാതെ സ്വന്തമായി എന്തുകാര്യമാണ് ഇവർ ഇത്രയും നാളും ചെയ്തുകൊണ്ടിരുന്നത് എന്ന ചോദ്യവും മുറുകുന്നു.കേരളത്തിൽ വർധിച്ചുവരുന്ന തീവ്രവാദി സംഘടനകളുടെ റിക്രൂട്ട്മെന്റ് സംവിധാനത്തെ പറ്റിയുള്ള സൂചനകൾ നേരത്തെയും ലഭ്യമായിട്ടുള്ളതാണ് .എന്നിട്ടും ആവശ്യത്തിന് നടപടി സ്വീകരിക്കാനോ കേന്ദ്ര സർക്കാരിന്റെ സഹായം തേടാനോ തുനിഞ്ഞില്ല എന്നാണ് ലഭ്യമാകുന്ന വിവരം .

കേരളത്തിൽ നിന്നും കേവലം ധന സമാഹരണം മാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യം എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് .കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനം നടത്തി ഭീകരത സൃഷ്ടിക്കാനും ഇവർക്ക് ലക്ഷ്യമുണ്ടായിരുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വിന്യസിപ്പിക്കാനാണ് ഐ ബിയും എൻ ഐ എ യും ലക്ഷ്യമിടുന്നത് .കേരളത്തിൽ അൽഖായിദ സാന്നിത്യം വ്യക്തമായതോടെ സംസ്ഥാനത്തു കൂടുതൽ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത് .പാക്കിസ്ഥാനിലെ അൽഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എൻഐഎ ഒരാഴ്ചയായി കേരളത്തിൽ വലവിരിച്ചത്. ഇതിൽ 3 പേരെയാണു പിടികൂടിയത്. ശേഷിക്കുന്ന 2 പേർക്കു വേണ്ടി തിരച്ചിൽ ഊർജിതം.ഇവർ സംസ്ഥാന അതിർത്തി ഇതിനോടകം തന്നെ കടന്നിട്ടുണ്ടാകുമോ എന്ന സംശയവും ഉയർന്നിരിക്കുകയാണ് .അറസ്റ്റിലായ 3 പേരും ബംഗാൾ അതിർത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിൻ ലാദൻ രൂപം കൊടുത്ത അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.

കൊച്ചി നാവികത്താവളം, കപ്പൽശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുൻപു കേന്ദ്ര ആഭ്യന്തരവകുപ്പിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതീവരഹസ്യമായ നീക്കമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മാസങ്ങളായി നടത്തിവന്നത് .തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് പുറമേ സാധാരണ ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിലും ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണു സൂചന.അബ്ദുൽ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്, 2005 സെപ്റ്റംബർ 9നു രാത്രി തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലാണ് കേരളത്തിൽ ആദ്യമായി അൽ ഖായിദയുടെ പേരു കേട്ടത്.

ഈ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീർ അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിന്റെ ‘കമാൻഡർ’ ആണെന്നാണു ആദ്യം കേസന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കണ്ടെത്തൽ. എന്നാൽ എൻഐഎ രൂപീകരിക്കും മുൻപു നടന്ന ഈ കുറ്റകൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം സാധ്യമായില്ല. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തെങ്കിലും പ്രതികളുടെ അൽഖായിദ ബന്ധത്തിനു തെളിവുകൾ കണ്ടെത്താനായില്ല. അതിനാൽ തന്നെ ഔദ്യോയിക സ്ഥിരീകരണം ഇതിനെ സംബന്ധിച്ച് നടത്തിയിരുന്നില്ല .പാനായിക്കുളം സിമി ക്യാംപ് കേസ്, കോഴിക്കോട് ഇരട്ട സ്ഫോടനം, വാഗമൺ ആയുധ പരിശീലനക്കേസ്, കനകമല കേസ് തുടങ്ങിയവയിലും ഭീകരസംഘടനയുടെ പേരുകേട്ടെങ്കിലും ഇതാദ്യമാണു കേരളത്തിൽ അറസ്റ്റുണ്ടാകുന്നത്.

കേരളത്തിലേക്ക് ഇവരുടെ ആളുകളുടെ സാന്നിധ്യം പലയിടങ്ങളിലായി ഉണ്ടായേക്കാം എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത് .മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരളത്തിലെ സ്ഥിതിഗതികളെ പറ്റിയുള്ള വിശദമായ പഠനം നടത്തിയ ശേഷം നടപടിയുണ്ടാകുമെന്നാണ് സൂചന .ഭീകരസംഘടനാ ബന്ധമുള്ളവർ എറണാകുളം ജില്ലയിലെ അതിഥിത്തൊഴിലാളി ക്യാംപ് ഒളിത്താവളമാക്കുന്നത് ഇതാദ്യമല്ല. മാവോയിസ്റ്റ് ബന്ധമുള്ള ആന്ധ്രപ്രദേശിലെ പിടികിട്ടാപ്പുള്ളി കരിംനഗർ സ്വദേശി മല്ലരാജ റെഡ്‌ഡിയും സംഘവും 2007 ഡിസംബർ 7 ന് അങ്കമാലിയിൽ പിടിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ അതിഥിതൊഴിലാളി ക്യാംപുകളുടെ മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിന് ആവശ്യമായി കഴിഞ്ഞിരിക്കുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി  (10 minutes ago)

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?  (18 minutes ago)

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (1 hour ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (1 hour ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (1 hour ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (1 hour ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (2 hours ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (2 hours ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (2 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (3 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (3 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (3 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (3 hours ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (3 hours ago)

Malayali Vartha Recommends