ഒന്‍പത് അല്‍ ഖ്വയ്ദ ഭീകരരെയും ഡല്‍ഹിയില്‍ എത്തിച്ചു; നാളെ കോടതിയില്‍ ഹജരാക്കും; ഭീകരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ അറസ്റ്റിന് സാധ്യത; പ്രദേശീയ സഹായം സംബന്ധിച്ചും എന്‍.ഐ.എ പരിശോധന നടത്തും

കേരളത്തില്‍ നിന്ന് പിടിയിലായ മൂന്ന് പേര്‍ ഉള്‍പ്പെടെ ഒമ്പത് അല്‍ ഖ്വയ്ദ ഭീകരരെയും ഡല്‍ഹിയില്‍ എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലാവശ്യപ്പെടും. കേരളത്തിലും പശ്ചിമബംഗാളിലും സര്‍ക്കാര്‍ അര്‍ധസൈനിക കേന്ദ്രങ്ങളില്‍ ജാഗ്രത വേണമെന്ന് എന്‍ഐഎ മുന്നിറിയിപ്പ് നല്‍കി. ഇന്ന് പുലര്‍ച്ചയോടെയാണ് പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലും നിന്നും ഭീകരരെ ദില്ലിയില്‍ എത്തിച്ചത്. ഇവരെ നാളെ ദില്ലിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ദില്ലിയിലെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവരുടെ മെഡിക്കല്‍ പരിശോധന രാവിലെ പൂര്‍ത്തിയാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതല്‍ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എന്‍ഐഎ കണക്കുക്കൂട്ടുന്നത്. ഇവരില്‍ നിന്ന് പിടികൂടിയ ഡിജിറ്റല്‍ തെളിവുകളുടെ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്തുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
പെരുമ്പാവൂരില്‍ നിന്നും കളമശ്ശേരിയില്‍ നിന്നുമായി എന്‍ഐഎ അറസ്റ്റ് ചെയ്ത മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കസ്റ്റഡിയില്‍ വിട്ടു. മൊസാറഫ് ഹുസൈന്‍, യാക്കൂബ് ബിശ്വാസ്, മുര്‍ഷിദ് ഹസ്സന്‍ എന്നിവരെയാണ് താമസസ്ഥലത്തു നിന്ന് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനം തെളിയിക്കുന്ന സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടെയുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഭീകരവാദ റാക്കറ്റില്‍ പത്തോളം പേരുണ്ടെന്നും പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തെ നയിച്ചിരുന്നതെന്നുമാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇയാള്‍ കിഴക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും പലയിടത്തും സഞ്ചരിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
പ്രതികള്‍ക്ക് ലഭിച്ച പ്രാദേശിക സഹായത്തിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. സാമ്പത്തിക സഹായം എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. കേരളത്തിലടക്കം കൂടുതല്‍ അറസ്റ്റുകള്‍ ഇനിയുമുണ്ടാകുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം 11 നാണ് ദില്ലി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മൂര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് പേരെ പിടികൂടിയത്.മൂര്‍ഷീദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹൊസന്‍ എന്നിവര്‍ എറണാകുളത്ത് നിന്ന് പിടിയിലായത്.
https://www.facebook.com/Malayalivartha
























