പിതാവിനെ മരുന്ന് വാങ്ങാന്‍ പറഞ്ഞയച്ച് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ പീഡിപ്പിച്ചു

ചികിത്സക്കായി എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പിതാവിനോടൊപ്പമാണ് പന്ത്രണ്ടുവയസ്സുകാരി ഡോക്ടറെ കാണാന്‍ എത്തിയത്. മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ജില്ലയിലെ ശിര്‍ദ്ധിയില്‍ നിന്നുള്ള ഡോ. വസന്ത് തമ്‌ബെ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് സംഭവം നടന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ ഇയാളുടെ ആശുപത്രിയിലെത്തിച്ചതെന്ന് ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് സോമന്ത് വാക്ചുരെ പറയുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പിതാവിനെ മരുന്ന് വാങ്ങുന്നതിനായി പറഞ്ഞ് വിട്ടു. ഇതിനു ശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അറസ്റ്റിലായ ഇയാളെ രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഐപിസി വകുപ്പുകള്‍ക്ക് പുറമെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ ആക്ട് പ്രകാരവും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ടന്റ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























