Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തട്ടിക്കൊണ്ടുപോയ ഗ്രാമീണരില്‍ ഒരാളെ വധിച്ച് മാവോയിസ്റ്റുകളുടെ പ്രതികാരം; ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇരുനൂറോളം പേരെ വിട്ടയച്ചു

10 MAY 2015 10:13 AM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയ ദന്തേവാഡിക്ക് അരികില്‍ നിന്ന് ഇരുനൂറോളം ഗ്രാമീണരെ തട്ടിക്കൊണ്ടു പോയ മാവോയിസ്റ്റുകള്‍ അവരില്‍ ഒരാളെ വധിച്ചു. മറ്റുള്ളവരെ വിട്ടയച്ചു. അതിനിടെ, മാവോയിസ്റ്റുകളുടെ കലാപത്തിന് ഭാവിയില്ലെന്ന് ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയവരില്‍ ഒരാളെ മാവോയിസ്റ്റുകള്‍ വധിച്ചത്.
ഛത്തീസ്ഗഡിലെ നക്‌സല്‍ ശക്തികേന്ദ്രമായ ദന്തേവാഡ മേഖലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ഇരുനൂറോളംപേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ഒരാളായ ഗ്രാമമുഖ്യന്റെ സഹോദരനെയാണ് കൊലപ്പെടുത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ഒത്തുതീര്‍പ്പുചര്‍ച്ച നടത്തുന്നതിനിടെ ശനിയാഴ്ച രാത്രിയോടെയാണ് മറ്റുള്ളവരെ വിട്ടയച്ചത്. മോദിയുടെ പൊതുസമ്മേളനവേദിക്ക് 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. സ്ഥലത്തെ ഒരു പാലത്തിന്റെ നിര്‍മ്മാണത്തില്‍ അതൃപ്തിയുണ്ടായിരുന്ന മാവോയിസ്റ്റുകള്‍ നിര്‍മ്മാണവുമായി സഹകരിച്ചിരുന്ന ഗ്രാമീണരെ ബന്ദികളാക്കുകയായിരുന്നു.
പതിനായിരക്കണക്കിന് കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ച മേഖലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ നീക്കം സുരക്ഷാസേനയെ ഞെട്ടിച്ചു. മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ ബന്ദാചരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സുഖ്മ ജില്ലയിലെ മരേന്‍ഗ ഗ്രാമം നൂറോളം മാവോയിസ്റ്റുകള്‍ വളഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കം നാനൂറോളം പേരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ആദ്യം സംഭവം നിഷേധിച്ച മുഖ്യമന്ത്രി രമണ്‍സിങ് 200 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയെന്ന് പിന്നീട് സമ്മതിച്ചു.
സുഖ്മയിലെ ചിന്ദ്ഗാഡ് ബ്ലോക്കിലെ ഉള്‍വനത്തിലേക്കാണ് ഇവരെ കൊണ്ടുപോയതെന്ന് കരുതുന്നു. നദിക്ക് കുറുകെ വനമേഖലയിലേക്ക് പാലം പണിയുന്നതിന് മാവോയിസ്റ്റുകള്‍ എതിരാണ്. നിര്‍മ്മാണം നിര്‍ത്തണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യം. ദന്തേവാഡയില്‍ സ്വകാര്യകമ്പനികളുടെ സാഹയത്തോടെ 24,000 കോടിയുടെ വികസനമെത്തിക്കുമെന്ന് മോദി പ്രഖ്യാപിക്കുന്നതിന് തലേന്നാണ് തട്ടിക്കൊണ്ടുപോകല്‍. ദന്തേവാഡയിലെ ദിമിലി ഗ്രാമത്തില്‍ ഉരുക്ക് നിര്‍മ്മാണശാല, റെയില്‍വേപ്പാത നിര്‍മ്മാണം എന്നിവയുടെ ധാരണാപത്രം ഒപ്പുവയ്ക്കാനാണ് മോദി എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends